വാതിൽ തുറക്കാൻ ശ്രമിച്ചെന്നതാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്ന കേസ്.
ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുകയായിരുന്നു വിമാനം. വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിലിന്റെ അടുത്താണ് ഇദ്ദേഹം ഇരുന്നിരുന്നത്. ഈ വാതിൽ തുറക്കാൻ ശ്രമിച്ചു.
യുവാവിന്റെ പ്രവൃത്തി വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി.പിന്നീട് വിമാനം ലാന്റ് ചെയ്ത് ഇയാളെ സ്റ്റേഷനിൽ ഹാജറാക്കി. ഇയാൾ എന്താനാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത്. എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പോലീസ് കേസ് രജിസർചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.