അൽഐൻ: എയർ ഇന്ത്യ എക്സ്പ്രസ് അൽഐൻ – കോഴിക്കോട് റൂട്ടിൽ സർവിസുകളുടെ എണ്ണം നാലായി വർധിപ്പിക്കുന്നു. ആഗസ്റ്റ് മുതലാണ് പുതിയ രണ്ട് സർവിസുകൾ കൂടി ആരംഭിക്കുന്നത്. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സർവിസ്. നിലവിൽ വ്യാഴം, ഞായർ ദിവസങ്ങളിൽ മാത്രമാണ് കോഴിക്കോട്ടേക്ക് എയർ ഇന്ത്യൻ എക്സ്പ്രസ് സർവിസുള്ളത്. രാവിലെ എട്ടു മണിക്ക് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് യു.എ.ഇ സമയം 10.25ന് അൽഐനിൽ എത്തുകയും അൽഐനിൽ നിന്ന് രാവിലെ 11. 25ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 4.45ന് കോഴിക്കോട് എത്തിച്ചേരുകയും ചെയ്യുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.

അൽഐൻ-കോഴിക്കോട് റൂട്ടിൽ സർവിസ് നാലായി വർധിപ്പിക്കുന്നത് മലബാറിലെ യാത്രക്കാർക്കും അൽഐനിലെ മലയാളികൾക്കും ഏറെ സഹായകമാകും.
