ഇന്‍റർനാഷനൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ നടത്തിയ രാജ്യാന്തര ബോഡി ബിൽഡിങ് മത്സരത്തിൽ ദുബായില്‍ നിന്നുള്ള കാസർകോട് സ്വദേശി അഫ്രാസ് മരവയൽ രണ്ടാം സ്ഥാനം നേടി.
ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയായ വോളോഗോങ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ഈ യുവാവ് യുഎഇയിലെ വിവിധ ദേശീയ, രാജ്യാന്തര ബോഡി ഫിറ്റ്നസ് മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.