Gulf

അറബ് ട്രാക്ക് ചാമ്പ്യൻഷിപ്പ് : സ്വർണ്ണ മെഡൽ നേടിയ ടീമാംഗങ്ങളെ ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ആദരിച്ചു

Published

on

കെയ്റോയിൽ നടന്ന അറബ് ട്രാക്ക് ചാമ്പ്യൻഷിൽ സ്വർണ്ണം മെഡൽ നേടിയ യുഎഇ ടീമിലെ ജിഡിആർഎഫ്എ ജീവനക്കാരെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ആദരിച്ചു. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ സാന്നിധ്യത്തിൽ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് ടീം അംഗങ്ങൾക്ക് ആദരവ് നൽകിയത്. ചടങ്ങിൽ ജി ഡി ആർ എഫ് എ യിലെ വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാരും ജീവനക്കാരും സംബന്ധിച്ചു

ജേതാക്കളെ പ്രശംസിക്കുകയും രാജ്യത്തിനുവേണ്ടി കൂടുതൽ ചാമ്പ്യൻഷിപ്പുകൾ നേടുന്നതിനും ദുബായ് റസിഡൻസിയുടെ നാമം വിവിധ സ്പോർട്സ് ഫ്ലാറ്റ്ഫോമുകളിൽ ഉയർത്തുന്നതിനുമുള്ള തുടർച്ചയായ പരിശീലനത്തിന്റെയും പരിശ്രമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ലഫ്റ്റനന്റ് ജനറൽ ചടങ്ങിൽ ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു.

ഇതിനോടൊപ്പം പരിപാടിയിൽ ദുബായ് റസിഡൻസിയുടെ സൈക്ലിംഗ് ടീമിന്റെ ലോഗോ പ്രകാശനവും നടന്നു. ദുബായിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കിടയിൽ ആരോഗ്യവും ശാരീരിക ക്ഷമതയും വർദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഡയറക്ടറേറ്റിന്റെ ലക്ഷ്യമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമായാണ് പുതിയ സൈക്ലിംഗ് ടീം രൂപീകരിച്ചതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും മത്സരിച്ചു യുഎഇയുടെ അഭിമാനം ഉയർത്താനുള്ള ജി ഡി ആർ എഫ് എ യുടെ പ്രതിബദ്ധതയാണ് ഈ ശ്രമം പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു

ദുബായ് റെസിഡൻസി സൈക്ലിംഗ് ടീമിൻ്റെ സമാരംഭം ജീവനക്കാർക്കിടയിൽ ശാരീരിക ക്ഷമതയും മത്സര മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനും പോസിറ്റീവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അഭിലാഷ വീക്ഷണം ഉൾക്കൊള്ളുന്നുവെന്ന് ടീം മാനേജർ ലഫ് : കേണൽ ഖാലിദ് ബിൻ മഡിയ അൽ ഫലാസി പറഞ്ഞു.എട്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള 150 സൈക്ലിസ്റ്റുകൾ പങ്കെടുത്ത അറബ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മൂന്ന് ദിവസങ്ങളിലായി കെയ്‌റോ ഇൻ്റർനാഷണൽ വെലോഡ്‌റോമിലാണ് നടന്നത് . വിവിധ വിഭാഗങ്ങളിലായി 26 സൈക്ലിസ്റ്റുകൾ അടങ്ങുന്ന പ്രതിനിധി സംഘത്തോടൊപ്പമാണ് യുഎഇ ദേശീയ ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version