Gulf

അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള റ​ൺ​വേ പ്ര​വ​ർ​ത്ത​ന​സ​ജ്ജം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

Published

on

ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കു​ശേ​ഷം സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ വ​ട​ക്ക​ന്‍ റ​ണ്‍വേ പൂ​ര്‍ണ​മാ​യും പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യ​താ​യി അ​ബൂ​ദ​ബി എ​യ​ര്‍പോ​ര്‍ട്ട്‌​സ് അ​റി​യി​ച്ചു. 2,10,000 ട​ണ്‍ ആ​സ്‌​ഫോ​ല്‍ട്ട് (ടാ​ര്‍ മ​ഷി) ഉ​പ​യോ​ഗി​ച്ചാ​ണ് അ​ത്യാ​ധു​നി​ക റ​ണ്‍വേ​യു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ഗ്രൗ​ണ്ട് വി​സി​ബി​ലി​റ്റി മോ​ണി​റ്റ​റി​ങ് സം​വി​ധാ​നം, നൂ​ത​ന ഇ​ന്‍സ്ട്രു​മെ​ന്‍റ്​ ലാ​ന്‍ഡി​ങ് സി​സ്റ്റം(​ഐ.​എ​ൽ.​എ​സ്) എ​ന്നി​വ​യും റ​ണ്‍വേ​യി​ലു​ണ്ട്. ഇ​തി​നു പു​റ​മേ 1200 ഹാ​ല​ജ​ന്‍ എ​യ​ര്‍ഫീ​ല്‍ഡ് ലൈ​റ്റു​ക​ള്‍ക്കു പ​ക​രം എ​ല്‍.​ഇ.​ഡി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചു. റ​ണ്‍വേ​യി​ലെ ഐ.​എ​ല്‍.​എ​സ്, റ​ണ്‍വേ വി​ഷ്വ​ല്‍ റേ​ഞ്ച് (ആ​ര്‍.​വി.​ആ​ര്‍) സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വി​മാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കും.

വടക്കൻ റൺവേ കൂടി പ്രവർത്തനസജ്ജമായത് വി മാനത്താവളത്തിൽനിന്നുള്ള സർവിസുകളുടെ എ ണ്ണം കൂട്ടാൻ കഴിയുമെന്ന് അബൂദബി എയർപോർട്ട് സ് മാനേജിങ് ഡയറക്ട‌റും സി.ഇ.ഒയുമായ എലീന സോർലിനി പറഞ്ഞു. മികച്ച വിമാനത്താവള നിർമാ ണ കാമ്പയിനിന്റെ ഭാഗമാണ് പദ്ധതി. വർധിച്ചുവരു ന്ന വ്യോമഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതി നും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും വിമാ നത്താവള ശേഷി കൂട്ടുന്നതിനുമാണ് പദ്ധതിയെ ന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version