അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ നാളെ (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ രണ്ട് വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ച് മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ ദുബായിലേയ്ക്കുള്ള വലത് പാതയാണ് അടയ്ക്കുക. യുഎഇ തലസ്ഥാനത്തെ മറ്റൊരു പ്രധാന റോഡായ ഹസ്സ ബിൻ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് ശനിയാഴ്ച പുലർച്ചെ 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെ ഭാഗികമായി അടയ്ക്കും.