അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശേരി.
രാഷ്ട്രനിര്‍മ്മാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും കുറിച്ചിടേണ്ടവയാണെന്നും
രത്തൻ ടാറ്റ ദീർഘ വീക്ഷണമുള്ള വ്യവസായിയും അസാധാരണ മനുഷ്യനുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സമൂഹത്തെ മികച്ചതാക്കാനുള്ള രത്തൻ ടാറ്റയുടെ അചഞ്ചലമായ പ്രതിബദ്ധതയും എടുത്തു പറയേണ്ടതാണ് ടാറ്റയുടെ ലാഭത്തിൻ്റെ മുഖ്യ പങ്കും ജീവകാരുണ്യത്തിന് നീക്കിവെച്ച രത്തൻ ടാറ്റ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് സ്ഥിരമായ നേതൃത്വം നല്‍കിയ അദ്ദേഹം അനുകമ്പയുള്ള ആത്മാവായിരുന്നുവെന്നും സലാം പാപ്പിനിശേരി അനുശോചന കുറിപ്പിൽ പറഞ്ഞു.