അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ പേരിൽ ചിരന്തന – ദർശന സാംസ്കാരിക വേദി വർഷം ന്തോറും നൽകി വരാറുള്ള ചിരന്തന – മുഹമ്മദ് റാഫി പുരസ്ക്കാരത്തിന് യു.എ.ഇ.യിലെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തകരായ അബ്ദുളള കമാൻപാലം,സാം വർഗ്ഗീസ്സ്. എന്നിവർക്ക് നൽകുവാൻ തീരുമാനിച്ചതായി ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ദർശന പ്രസിഡണ്ട് സി.പി.ജലീൽ,മാജിദ് ശൈഖ് ബോബെ, റഹ്മത്തുല്ല തളങ്കര, പീർ മുഹമ്മദ് തമിഴ്നാട് എന്നിവർ അടിങ്ങിയ ജൂറി പാനൽ പറഞ്ഞു.
അബ്ദുളള കമാൻപാലം,സാം വർഗ്ഗീസ്സ്.
മുഹമ്മദ് റാഫിയുടെ ചരമദിനമായ ജൂലായ് 31 തിയ്യതി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന റാഫി നെറ്റിൽ വെച്ച് ഐ.എ.എസ് പ്രസിഡണ്ട് നിസാർ തളങ്കര നൽകും ചടങ്ങിൽ വിവിധ മേഖലയിലെ വൃക്തിത്വങ്ങൾ പങ്കെടുക്കും.
എമറാത്തിലെ ഏറ്റവും മുതിർന്ന ഫാഷൻ ഡിസൈനർമാരിൽ ഒരാളായ അബ്ദുള്ള കമാൻപാലം. ഏകദേശം 4 പതിറ്റാണ്ട് മുമ്പ് യു എ ഇ തലസ്ഥാന നഗരിയായ അബുദാബിയിലാണ് അദ്ദേഹം തന്റെ പ്രവാസമാരംഭിച്ചത്.
കഴിഞ്ഞ 14 വർഷക്കാലമായി ഷാർജയിലെ തൊഴിലാളി മേഖലയിൽ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റുമായി ലേബർ ഡേ സെലിബ്രേഷനുകൾ പരിചയപ്പെടുത്തുന്നതിൽ മുൻനിരക്കാരനാണ് അബ്ദുല്ല കമാൻപാലം . 2019-ൽ പൂക്കൾ കൊണ്ടുള്ള ഗിന്നസ് റെക്കോർഡ് യുഎഇ പതാക, 2022-ൽ ജൈവ വിത്തുകൾ കൊണ്ടുള്ള ലോക റെക്കാർഡ് സൃഷ്ടിച്ച യു എ ഇ ദേശീയ പതാക, 2019 മുതൽ തുടർച്ചയായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം എന്നിവയുൾപ്പെടെ 100-ഓളം അതുല്യമായ ഇവന്റുകൾ അദ്ദേഹം രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
ഷാർജ എമിറേറ്റിൽ കോവിഡ് പോരാളികളിൽ ഒരാളായും അംഗീകരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ
നേതൃത്വത്തിൽ ആരംഭിച്ച ഇഫ്താർ ഫോഴ്സ് കഴിഞ്ഞ റമദാനിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് നൽകിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഷാർജ തൊഴിൽ മന്ത്രാലയം, ഷാർജ പോലീസ്, എമിരേറ്റ്സ് റെഡ് ക്രെസെന്റ് ഷാർജ ആരോഗ്യ വകുപ്പ് എന്നിവ പ്രത്യേക അനുമോദനം നൽകി ആദരിച്ചിട്ടുണ്ട്.
ഷാർജയിലെ സാമുഹൃ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ അസോസിയേകൻ മുൻ എം.സി.അംഗവും, ഇൻക്കാസ് നേതാവും, അജാസ് ടെക്നിക്കൽ സർവ്വീസ് എം.ഡി യുമാണ് സാം വർഗ്ഗീസ്.
എൻ.എം.സി.ഹോസ്പിറ്റലിലെ നഴ്സായ ലിജിയാണ് സാം വർഗ്ഗീസിൻ്റെ ഭാര്യ ഇവർ കോവിഡ് കാലത്തും ഇപ്പോഴും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.ഒരു ജീവകാരുണ്യ കുടുംബമാണ് അദ്ദേഹത്തിൻ്റെ തു യു.എ.ഇ.ഗവ. ഷാർജ ഗവ: പൊതു സമൂഹത്തിൻ്റെയും ഒട്ടനവധി ആദരവുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.