ലൈസന്‍സില്ലാത്ത ലോട്ടറി ഓപ്പറേറ്റര്‍മാര്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് നറുക്കെടുപ്പ്. യുഎഇയിലെ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം എമിറേറ്റ്‌സ് ഡ്രോ ആഗോള വിപുലീകരണ തന്ത്രത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. യുഎഇയുടെ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) സമീപകാല റെഗുലേറ്ററി അപ്‌ഡേറ്റുകളുടെ വെളിച്ചത്തിലാണ് ഈ വികസനം. 2023 അവസാനത്തോടെ റെഗുലേറ്ററി അപ്‌ഡേറ്റുകളെത്തുടർന്ന്, യുഎഇയിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി അന്താരാഷ്ട്ര വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ ലോകമെമ്പാടുമുള്ള 175ലധികം രാജ്യങ്ങളിലേക്ക് എത്തിച്ചേര്‍ന്നതായി എമിറേറ്റ്സ് ഡ്രോ വക്താവ് പറഞ്ഞു. ഫെഡറൽ നിയമപ്രകാരം, സ്ഥാപിതമായ ജിസിജിആര്‍എ യുഎഇയിൽ ലോട്ടറി പ്രവർത്തനങ്ങൾക്കായി ഒരു പുതിയ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിച്ചു.
ഈ ചട്ടക്കൂടിൻ്റെ ഭാഗമായി, യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ഗെയിം എൽഎൽസിക്ക് അതിൻ്റെ മേൽനോട്ടത്തിൽ ലോട്ടറി പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്ത് ലോട്ടറി ലൈസൻസ് അനുവദിച്ചു. അനധികൃത ലോട്ടറിക്കെതിരെ യുഎഇ അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലോട്ടറി നടത്തുന്നവർക്കും പങ്കെടുക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് അറിയിച്ചു. യുഎഇയിൽ ലൈസൻസില്ലാത്ത ലോട്ടറി, വാണിജ്യ ഗെയിമിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വഞ്ചന, സാമ്പത്തിക നഷ്ടം എന്നിവയുൾപ്പെടെ അപകടത്തിലേയ്ക്ക് നയിക്കുമെന്ന് ഇതിൽ ഉൾപ്പെടുന്നു. ജനറൽ കമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി(ജിസിജിആർഎ)യാണ് മുന്നറിയിപ്പ് നൽകിയത്. ലൈസൻസില്ലാത്ത വാണിജ്യ ഗെയിമിങ്, ഓപറേറ്റർമാർക്കും കളിക്കാർക്കും നിയമവിരുദ്ധമാണ്.