ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടിക പുറത്തുവിട്ടു. ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ഇടം പിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ. യൂസഫലി. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിൽ ആയ ആറോബ്യൻ ബിസിനസ് ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനത്താണ് യൂസഫലി ഇടം പിടിച്ചിരിക്കുന്നത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ. ടി. പഗറാണിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ദുബായ് ഇസ്‌ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചിൽവാനാണ് മൂന്നാമത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് നാലാം സ്ഥാനം ആണ് കരസ്ഥമാക്കിയത്. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സിഇഒ സുനിൽ കൗശൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ചവർ ആണ് ഗസാൻ അബൂദ് ഗ്രൂപ്പ് സിഇഒ സുരേഷ് വൈദ്യനാഥൻ, ബുർജിൽ ഹോൾഡിംഗ്സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, ഇമാമി ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് ഗോയങ്ക എന്നിവർ.
ഗൾഫിലെ വാണിജ്യ വ്യവസായ രംഗത്ത് വലിയ സ്വാധീനമുള്ള വ്യക്തിയാണ് യൂസഫലി. അബുദാബി ചേംബറിന്റെ വൈസ് ചെയർമാനായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ഈ സ്ഥാനത്ത് എത്തുന്നത്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് അദ്ദേഹത്തെ ആ സ്ഥാനത്ത് നിയമിച്ചിത്. ദുബായുടെ വാണിജ്യ മേഖലയിൽ ഇദ്ദേഹം നൽകിയ സംഭവാനകൾ പരിഗിച്ചാണ് ഈ പദവി നൽകിയത്. ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡും യുസഫലി സ്വന്തമാക്കിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളുമായും അദ്ദേഹത്തിന് വലിയ ബന്ധമാണ് ഉള്ളത്. 247 ഹൈപ്പർമാർക്കറ്റുകൾ ആണ് ലുലുവിന് ഉള്ളത്. 43 രാജ്യങ്ങളിൽ നിന്നുള്ള 65,000 ലധികം ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.