കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ അഗ്നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഒരു കോടി രൂപ സഹായം നൽകി. യൂസഫലി തന്നെ വിളിച്ചിരുന്നതായും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ചെക്ക് നൽകിയതായും കൊച്ചി മേയർ എം.അനിൽ കുമാർ അറിയിച്ചു.