ദുബായ്: എമിറേറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ദുബായ് പോലീസ് യുഎഇ നിവാസികളോട് അഭ്യര്‍ത്ഥിച്ചു. അല്‍ മുഹൈസ്‌ന- 2 ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇയാളെ കാണാതായതായും റിപ്പോര്‍ട്ടില്ല.
മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഏത് വിവരവും അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറാം. ദുബായ് പോലീസ് കോള്‍ സെന്ററിലെ 901 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ദുബായിക്ക് പുറത്തുനിന്ന് വിളിക്കുകയാണെങ്കില്‍ 04 എന്ന നമ്പര്‍ കൂടി ചേര്‍ക്കണം.