Entertainment

‘വർഷങ്ങൾക്ക് ശേഷം’ വിനീതും കൂട്ടുകാരും തകർത്ത ചിത്രം; നിതിൻ മോളിയുടെ മാസ് ഇനി ഒടിടിയിൽ കാണാം

Published

on

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രാധന വേഷത്തിലെത്തി സിനിമയ്ക്കുള്ളിലെ സിനിമ ഓർമ്മകളെ കുറിച്ച് പറഞ്ഞ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയാറെടുക്കുകയാണ്. ജൂൺ ഏഴിന് സോണി ലിവിലാണ് ചിത്രം സ്ട്രിം ചെയ്യുക.

ഈ വർഷത്തെ ആദ്യ 50 കോടി ചിത്രങ്ങളിൽ ഇടം നേടിയ സിനിമകളിൽ ഒന്നാണ് വർഷങ്ങൾക്ക് ശേഷം. 1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version