Gulf

യാബ് ലീഗൽ സർവീസസ് 275 നഴ്സുമാരെ ആദരിച്ചു.

Published

on

റാസൽഖൈമ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് സഖർ ഹോസ്പിറ്റൽ റാസൽഖൈമയുമായി സഹകരിച്ച്, യാബ് ലീഗൽ സർവീസസ് 275 നഴ്സുമാരെ ആദരിച്ചു. സഖർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.മുന ഉബൈദ് അൽ അയ്യാൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും യൂറോളജി വിഭാഗം മേധാവിയുമായ ഡോ.വെയിൽ ടോസൺ അബ്ദുൽ സലാം എന്നിവർ ചേർന്ന് പൊതു സാമൂഹ്യ വിഷയങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തുന്ന യാബ് ലീഗൽ സർവീസസ് സിഇഒ ശ്രീ. സലാം പാപ്പിനിശ്ശേരിക്ക് പ്രശംസാപത്രം സമ്മാനിച്ചു. റാസൽഖൈമയിൽ റേഡിയോളജി സർവീസ് നടത്തുന്ന യൂണിസൺ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റിൽ ക്വാളിറ്റി ഓഫീസർ ശ്രീധരൻ പ്രസാദ് ഇ.എച്ച്.എസ്സ്. റാസൽഖൈമ റേഡിയോളജി വിഭാഗം മേധാവി മിസ്സ് ഹന അൽ സാബി, യാബ് ലീഗൽ സർവീസസ് ബിസിനസ്സ് ഡവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ എന്നിവരാണ് CSR ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
മിസ്സിസ് അഡ്വ തലത് അൻവർ ,മിസ്സ് സമിയ ഖാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version