1975ൽ കഥയ്ക്കും തിരക്കഥയ്ക്കും സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1988ൽ കൃഷ്ണാനുരാഗം എന്ന കൃതിയ്ക്ക് ജന്മാഷ്ടമി പുരസ്കാരം ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം, വിടി ഭട്ടതിരിപ്പാട്, നാലപ്പാടൻ, നവോത്ഥാന സാഹിത്യ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
1940 മെയ് 1-ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനനം. മാതാവ്: ഗൗരി അന്തർജനം, പിതാവ്: നാരായണൻ ഭട്ടതിരിപ്പാട്, ഭർത്താവ്: കൂടലൂർ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മക്കൾ: ഉണ്ണി, ലത, നാരായണൻ. മരുമക്കൾ: തനൂജ, വാസുദേവൻ, ദീപ്തി.