Kerala

എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

Published

on

കൊച്ചി: എഴുത്തുകാരി കെ ബി ശ്രീദേവി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ മകൻ്റെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് തൃപ്പൂണിത്തുറയിൽ നടക്കും.

നോവൽ, കഥ, ബാലസാഹിത്യം, നാടകം ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ സംഭവാന ചെയ്തിട്ടുണ്ട്. പറയിപെറ്റ പന്തിരുകുലം, യഞ്ജം, അഗ്നിഹോത്രം, മൂന്നാം തലമുറ, ചാണക്കല്ല്, മുഖത്തോടുമുഖം, ദശരഥം, ചിരഞ്ജീവി, കൃഷ്ണാനുരാഗം, കുട്ടിത്തിരുമേനി, ശ്രീകൃഷ്ണകഥ, നിറമാല, തിരക്കൊഴിയാതെ എന്നിവ ശ്രദേവിയുടെ പ്രധാന കൃതികളാണ്.

1975ൽ കഥയ്ക്കും തിരക്കഥയ്ക്കും സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1988ൽ കൃഷ്ണാനുരാ​ഗം എന്ന കൃതിയ്ക്ക് ജന്മാഷ്ടമി പുരസ്കാരം ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെ സമ​ഗ്രസംഭാവനാ പുരസ്കാരം, വിടി ഭട്ടതിരിപ്പാട്, നാലപ്പാടൻ, നവോത്ഥാന സാഹിത്യ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

1940 മെയ് 1-ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനനം. മാതാവ്: ​ഗൗരി അന്തർജനം, പിതാവ്: നാരായണൻ ഭട്ടതിരിപ്പാട്, ഭർത്താവ്: കൂടലൂർ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മക്കൾ: ഉണ്ണി, ലത, നാരായണൻ. മരുമക്കൾ: തനൂജ, വാസുദേവൻ, ദീപ്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version