ഒമാൻ: തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തോതിലുള്ള ശമ്പള പാക്കേജുകൾ ഒമാനിലുള്ളവർക്കാണെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27–ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനം ആണ് ഒമാൻ ഉള്ളത്. നുംബ്യോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് സൂചിക തയാറാക്കിയത്. വിവിധ രാജ്യങ്ങളിലെ ശരാശരി പ്രതിമാസ വേതനം താരതമ്യം ചെയ്യുമ്പോൾ ആണ് ഒമാൻ മുന്നിൽ നിൽക്കുന്നത്.
പട്ടികയില്‍ മുന്നില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ്. രണ്ടാം സ്ഥാനത്ത് ലക്സംബർഗാണ്. മൂന്നാം സ്ഥാനത്ത് സിംഗപ്പൂരാണ് ഇടം പിടിച്ചിരിക്കുന്നത്. നാലാം സ്ഥാനത്ത് ഖത്തർ ആണ് ഇടം പിടിച്ചിരിക്കുന്നത്. 12 അറബ് രാജ്യങ്ങൾ പട്ടികയിലെ ആദ്യ 100ൽ ഇടം പിടിച്ചിട്ടുണ്ട്. 4135.60 ഡോളര്‍ ആണ് ഖത്തറിലെ ശരാശരി പ്രതിമാസ വേതനം. 3,617.57 ഡോളറുമായി യുഎഇ അഞ്ചാം സ്ഥാനത്തുണ്ട്. കുവെെറ്റ് 21ാം സ്ഥാനത്താണ് ഉള്ളത്. 2,648.49 ഡോളറുമായി ആണ് കുവെെറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2036.49 ഡോളുമായി സൗദി 29–ാം സ്ഥാനത്താണ്.
ഒമാനിന്റെ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തണം എങ്കിൽ തൊഴിലാളികൾക്ക് നല്ല വേതന പാക്കേജ് നല്‍കണം. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അനുകൂല തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുന്നു എന്നാണ് ഈ റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നതെന്നാണ് പ്രാധമിക നിഗമനം.
തൊഴില്‍ നിയമങ്ങളില്‍ ഒമാന്‍ വരുത്തിയ പിരിഷ്കാരങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാനം ആകർഷണം. വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ഇത് കാരണമായിട്ടുണ്ട്. സുസ്ഥിര സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താൻ സാധിക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ പലപ്പോഴും മെച്ചപ്പെട്ട സേവനവേതന ആനുകൂല്യങ്ങള്‍ നല്‍കുന്നത് രാജ്യത്തിന്റെ ഉയർച്ചക്ക് കാരണമാകും. ആകര്‍ഷക തൊഴിലവസരങ്ങള്‍ തേടുന്ന തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാൻ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു സ്ഥലമായി ഒമാൻ ഇതിലൂടെ മാറും. പുതിയ പരിഷ്കാരങ്ങൾ അനുകൂല വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കും.