Sports

വനിതാ ലോകകപ്പ്; വിജയകിരീടം ചൂടി സ്‌പെയിൻ

Published

on

സിഡ്നി: ഫിഫ വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മിന്നും വിജയം നേടി സ്‌പെയിൻ. 1-0 നായിരുന്നു ചരിത്ര വിജയം. 29-ാം മിനിറ്റിൽ സ്പെയിൻ ക്യാപ്റ്റൻ ഒൾഗ കാർമോണയാണ് വിജയഗോൾ നേടിയത്. കിരീട നേട്ടത്തോടെ ജർമനിക്ക് ശേഷം പുരുഷ, വനിതാ ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി.

കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കലാശക്കളിക്കിറങ്ങിയത്. സിഡ്നി ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 29-ാം മിനിറ്റിൽ നേടിയ ഗോളിന്റെ ബലത്തിൽ സ്പെയിൻ ആദ്യ പകുതി ഗംഭീരമാക്കി. എന്നാൽ രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് വീറോടെ പൊരുതുന്നതാണ് കളിക്കളത്തിൽ കാണാനായത്. 65-ാം മിനിറ്റിൽ ഹാൻഡ് ബോളിനെ തുടർന്ന് സ്പെയിനിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പാഴാക്കി. ജെന്നി ഹെർമോസയെടുത്ത കിക്ക് ഇംഗ്ലണ്ട് ഗോൾകീപ്പർ എർപ്സ് ഗംഭീരമായി തടഞ്ഞിടുകയായിരുന്നു.

പ​ല പ്ര​മു​ഖ​രു​മി​ല്ലാ​തെ ലോ​ക​ക​പ്പി​നെ​ത്തി​യ സ്പെയിൻ ടീം വിവാദങ്ങൾക്കിടെ പൊരുതി നേടിയ കിരീടം കൂടിയാണിത്. താ​ര​ങ്ങ​ൾ പ​രി​ശീ​ല​ക​ൻ ജോ​ർ​ജ് വി​ൽ​ഡ​ക്കെ​തി​രെ കൂ​ട്ട​ത്തോ​ടെ രം​ഗ​ത്തെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഏ​താ​നും മാ​സം മു​മ്പ് സ്പെ​യി​ൻ ടീം സമ്മർദ്ദത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version