ഈ വര്‍ഷത്തെ മൂന്ന് ടൂര്‍ണമെന്റുകളും വിജയിച്ചാണ് ഇന്ത്യന്‍ സംഘത്തിന്റെ വരവ്. ത്രിരാഷ്ട്ര ടൂര്‍ണമെന്റ്, ഇന്റര്‍ കോണ്ടിനന്റല് കപ്പ്, സാഫ് കപ്പ് എന്നിവയില്‍ ജേതാക്കളാണ് ഇന്ത്യ. തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങള്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ എത്തുന്നത്. ഈ വിജയങ്ങള്‍ ഇന്ത്യയെ ഫിഫ റാങ്കിംഗില്‍ 99-ാം സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു. എങ്കിലും ഫിഫ റാങ്കിംഗില്‍ 70-ാം സ്ഥാനക്കാരായ ഇറാഖിനെതിരെ സമനില പിടിക്കണമെങ്കില്‍ പോലും ഇന്ത്യ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. ഗോള്‍ മെഷീനായ സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് നോക്കൗട്ട് മത്സരത്തില്‍ മറ്റുതാരങ്ങളുടെ പ്രകടനം നിര്‍ണായകമാണ്.