ഖത്തറിൽ അർജൻ്റീനയെ ജേതാക്കളാക്കിയ മെസ്സിയെ ഹാളണ്ട് മറികടക്കുമോ എന്ന് പുരസ്കാര രാവിൽ മാത്രമെ അറിയാൻ കഴിയു. ഒക്ടോബർ 30നാണ് ബലോൻ ദ് ഓർ ജേതാവിനെ നിർണയിക്കുക. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, റയൽ വിട്ട് സൗദിയിലെത്തിയ കരീം ബെൻസീമ, ജൂലിയൻ അൽവാരസ്, കെവിൻ ഡി ബ്രൂയ്നെ, മുഹമ്മദ് സലാ, എമിലിയാനോ മാർട്ടിനെസ് തുടങ്ങി 30 താരങ്ങളാണ് ബലോൻ ദ് ഓറിനായി മത്സരിക്കുന്നത്. കരീം ബെൻസീമയാണ് നിലവിലത്തെ ബലോൻ ദ് ഓർ ജേതാവ്.