Gulf

ഒരുവർഷം മാത്രം കാലാവധിയുള്ള പാസ്പോർട്ട് എന്തുകൊണ്ട്? സൗദിയിൽനിന്ന് പാസ്പോർട്ട് പുതുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Published

on

റിയാദ്: പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ പുതുക്കാൻ തയ്യാറെടുക്കുന്ന പല പ്രവാസികൾക്കും വലിയ സംശയങ്ങളാണ് ഉണ്ടാകുക. സൗദിയിൽ തന്നെ പുതുക്കണോ അതോ നാട്ടിലേക്ക് പോയി അവിടെ നിന്നും പുതുക്കണോ അങ്ങനെ നിരവധി സംശയങ്ങൾ. പല ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. 352 റിയാലിന്റെ അടുത്ത് വരും സൗദിയിൽ നിന്നും പാസ്പോർട്ട് പുതുക്കാൻ. എന്നാൽ നാട്ടിൽ നിന്നും പാസ്പോർട്ട് പുതുക്കുമ്പോൾ അത്രയും തുക വരില്ല. അതിനാൽ പണം ഒരു പ്രശ്നമാണെങ്കിൽ നാട്ടിൽ പോയി പുതുക്കുന്നതാണ് നല്ലെതെന്നാണ് ചിലരുടെ അഭിപ്രായം.

നാട്ടിൽ നിന്നും തത്കാൽ ആയും ഓർഡിനറിയായും പാസ്പോർട്ട് പുതുക്കാം. തത്കാലിൽ ഇത്തിരി അധിക പണം നൽകേണ്ടി വരും. എന്നാലും 5 ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കും. ഇനി പാസ്പോർട്ടിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും ഈ സമയത്ത് മാറ്റാൻ സാധിക്കും. എന്നും ചിലരുടെ അഭിപ്രായമുണ്ട്. എന്നാൽ നാട്ടിൽ കേസുള്ളവർക്ക് 1 വർഷത്തേക്ക് മാത്രമേ പാസ്പോർട്ട് പുതുക്കി ലഭിക്കുകയുള്ളു. ഗൗരവമുള്ള കേസുകൾ ആണെങ്കിൽ മാത്രമേ പോലീസ് വെരിഫിക്കേഷൻ പ്രശ്നം സംഭവിക്കാറുള്ളു. പോലീസുകാരൻ അഡ്രസ്സ് വെരിഫൈ ചെയ്യാനാണ് വീട്ടിൽ വരുന്നത്. അതിന് ശേഷം എസ്പി ഓഫീസിലേക്ക് റിപ്പോർട്ട് അയക്കും. എസ്പി ഓഫീസിൽ നിന്ന് നിങ്ങൾക്ക് ഗുരുതര കേസുകൾ ഉണ്ടെങ്കിൽ വി എഫ് എസിൽ റിപ്പോർട്ട് ചെയ്യും. എങ്കിൽ പാസ്പോർട്ട് കിട്ടില്ല. എന്നാൽ ചെറിയ തല്ലു കേസ് ഒക്കെ ആണെങ്കിൽ കുഴപ്പമില്ല.

കൊലപാതകം , വധ ശ്രമം , രാജ്യദ്രോഹം, വലിയ കൊള്ളകൾ, ഭാവന ഭേദം തുടങ്ങിയ വകുപ്പുകൾ ആണ് പേരിലുള്ളതെങ്കിൽ ട്രയൽ കോർട്ടിനെ സമീപിച്ച് വിചാരണയ്ക്ക് ഹാജരായിക്കോളാം എന്ന നിബന്ധനയിൽ ഒരു വർഷത്തേക്ക് മാത്രം പുതുക്കി കിട്ടും. പിന്നീട് കേസ് സെറ്റിൽ ആകുന്നതുവരെ അത് തുടരും. കേസിൽ നിങ്ങളെ വെറുതെ വിട്ടാൽ പാസ്പോർട്ട് 10 വർഷത്തേക്ക് പുതുക്കി തരും. ചെറിയ കേസുകൾ ഉള്ളവർക്ക് പാസ്പോർട്ട് 10 വർഷം തന്നെ പുതുക്കി കൊടുക്കണമെന്ന് കർണാടക തമിഴ്നാട് രാജസ്ഥാൻ ഹൈക്കോടതികൾ ഓർഡർ ഇട്ടിട്ടുണ്ട്.

സൗദിയിൽ നിന്നും പാസ്പോർട്ട് പുതുക്കുകയാണെങ്കിൽ വിസ പുതിയ പാസ്പോർട്ടിൽ ചേർക്കണം. നാട്ടിൽ നിന്നാണ് പാസ്പോർട്ട് പുതുക്കുന്നതെങ്കിൽ തിരിച്ച് ഗൾഫിലേക്ക് വരുമ്പോൾ പഴയ പാസ്പോർട്ടും കൊണ്ടുവരണം. മാത്രമല്ല. സൗദിയിൽ നിന്നും പാസ്പോർട്ട് പുതുക്കുന്നവർ ആണെങ്കിൽ ജവാസാത്തിൽ ഇക്കാര്യം അപ്ഡേറ്റ് ചെയ്യണം. അല്ലെങ്കിൽ ചിലപ്പോൾ സൗദിയിൽ നിന്നും നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടാകും. കഫീൽ വഴി ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഒരാഴ്ച കൊണ്ട് ഇത് പുതുക്കി കിട്ടും. പുതിയ വിസ അടിക്കുന്നത് വരെ രണ്ട് പാസ്പോർട്ടും കെെവശം സൂക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version