Tech

വാട്ട്‌സ്ആപ്പ് നയലംഘനങ്ങൾ; ഒരു മാസത്തിനുള്ളിൽ രാജ്യത്ത് നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ

Published

on

ന്യൂഡൽഹി: വാട്ട്‌സ്ആപ്പ് കഴിഞ്ഞ വർഷം നവംബറിൽ മാത്രം നിരോധിച്ചത് 71 ലക്ഷം അക്കൗണ്ടുകൾ. നവംബർ ഒന്ന് മുതൽ 30 വരെയുള്ള തീയതികൾക്കിടയിൽ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക്. അതിൽ തന്നെ ഏകദേശം 19,54,000 അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്നുമുള്ള പരാതികൾ ലഭിക്കുന്നതിന് മുന്നേ തന്നെ നിരോധിച്ചതായി വാട്ട്‌സ്ആപ്പിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ ​​പ്രചരണം തുടങ്ങിയ കമ്പനിയുടെ നയ ലംഘനങ്ങളെ തുടർന്നാണ് അക്കൗണ്ടുകൾ നിരോധിച്ചത്. ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളും അതിനൊപ്പം വാട്സ്ആപ്പിന്റെ കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് കമ്പനി അക്കൗണ്ടുകൾ നിരോധിച്ചത്. നവംബർ മാസം, 841 പരാതി റിപ്പോർട്ടുകൾ ലഭിച്ചതായും കമ്പനി പറയുന്നു. കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിക്കുന്നുവെന്ന് കരുതുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് കമ്പനി റിപ്പോർട്ടിൽ പറയുന്നു.

വാട്ട്‌സ്ആപ്പിന് രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഒക്ടോബറിൽ 71 ലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി നിരോധിച്ചിരുന്നു. സെപ്റ്റംബറിൽ കമ്പനി 75 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു. 2023 ഓഗസ്റ്റിൽ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഏകദേശം 74 ലക്ഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version