Connect with us

Gulf

എന്ത് ധരിക്കണം, മാനദണ്ഡങ്ങള്‍; സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍

Published

on

അബുദാബി: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമായ
അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറില്‍ മാര്‍ച്ച് ഒന്നു മുതലാണ് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആരാധനാകര്‍മങ്ങള്‍ക്കും വാസ്തുവിദ്യാ വൈഭവം നേരില്‍ കാണാനും നിരവധി പേരാണ് എത്തുന്നത്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കാണ് പ്രവേശനം. എല്ലാ മതങ്ങളിലും പെട്ട ആളുകള്‍ക്കായി ക്ഷേത്ര വാതിലുകള്‍ തുറന്നിരിക്കുന്നു.

തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് സന്ദര്‍ശനം അനുവദിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാനും മര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമായി ബാപ്‌സ് സ്വാമിനാരായണന്‍ സന്‍സ്തയിലെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും ഉണ്ടാവും. ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലോ പേര് രജിസ്റ്റര്‍ ചെയ്ത് സന്ദര്‍ശന സമയം ബുക്ക് ചെയ്യാം.

സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍
1. എളിമയുള്ള വസ്ത്രധാരണം: സന്ദര്‍ശകര്‍ അവരുടെ തോളും കാല്‍മുട്ടുകളും മറയുന്ന വസ്ത്രം ധരിക്കണമെന്ന് ക്ഷേത്ര അധികൃതര്‍ നിര്‍ദേശിക്കുന്നു. വസ്ത്രങ്ങളില്‍ ആക്ഷേപകരമായ ഡിസൈനുകളും മുദ്രാവാക്യങ്ങളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. സമുച്ചയത്തിന്റെ വിശുദ്ധി നിലനിര്‍ത്താന്‍ സുതാര്യമോ അര്‍ധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പ്രവേശനം നിരസിക്കപ്പെട്ടേക്കാം.

2. വളര്‍ത്തുമൃഗങ്ങള്‍: ക്ഷേത്ര സമുച്ചയത്തില്‍ മൃഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ സന്ദര്‍ശകര്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരരുത്.

3. പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍: ക്ഷേത്രപരിസരത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. ക്ഷേത്ര നിയമങ്ങള്‍ പ്രകാരമുള്ള ഭക്ഷണം സൈറ്റില്‍ ലഭ്യമാണ്.

4. ഡ്രോണുകള്‍: പ്രാദേശിക അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും അംഗീകൃത ജീവനക്കാരെ അറിയിക്കുകയോ ചെയ്യാതെ ഡ്രോണുകള്‍ ഉപയോഗിക്കരുത്.

5. അകമ്പടിയില്ലാത്ത കുട്ടികള്‍: ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഉണ്ടായിരിക്കണം.

6. ബാഗേജ് നിയന്ത്രണങ്ങള്‍: പേഴ്‌സുകളും വ്യക്തിഗത പൗച്ചുകളും സമുച്ചയത്തിലേക്ക് കൊണ്ടുപോകാമെങ്കിലും ക്ഷേത്രപരിസരത്ത് ബാഗുകള്‍, ബാക്ക്പാക്കുകള്‍, ക്യാബിന്‍ ലഗേജ് എന്നിവ അനുവദിക്കില്ല. സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഇവ കൊണ്ടുവരരുതെന്നും വാഹനങ്ങളില്‍ സൂക്ഷിക്കരുതെന്നും നിര്‍ദേശിക്കുന്നു.
7. ആയുധങ്ങളും മൂര്‍ച്ചയുള്ള വസ്തുക്കളും: കത്തികള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍ തുടങ്ങിയ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനുമായി എന്‍ട്രി പോയിന്റുകളില്‍ എക്‌സ്-റേ സ്‌കാനറുകളും മെറ്റല്‍ ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു.
8. പുകവലി രഹിത മേഖല: പാര്‍ക്കിങ് ഏരിയകള്‍ ഉള്‍പ്പെടെയുള്ള 27 ഏക്കര്‍ സൗകര്യത്തിലുടനീളം പുകവലി, വാപ്പിംഗ്, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
9. മദ്യനിരോധനം: മദ്യം, വൈന്‍, മറ്റ് ലഹരിപാനീയങ്ങള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. മദ്യപിച്ച സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കും.

10. ഗൈഡുകള്‍: വിവര്‍ത്തന, വ്യാഖ്യാന സേവനങ്ങള്‍ അനുവദനീയമായത് ക്ഷേത്ര ടൂര്‍ ഗൈഡിന്റെ മേല്‍നോട്ടത്തില്‍ മാത്രമാണ്.

11. പാദരക്ഷ: പാരമ്പര്യം പാലിക്കാന്‍, സന്ദര്‍ശകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഷൂസ് നിയുക്ത സ്ഥലങ്ങളില്‍ അഴിച്ചുവയ്ക്കണം. ചെരിപ്പില്ലാതെ നടക്കുന്നതിന് പ്രത്യേക താപനില നിയന്ത്രിത ടൈലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
12. മൊബൈല്‍ ഫോണ്‍ ഉപയോഗം: ആത്മീയ അന്തരീക്ഷം നിലനിര്‍ത്താനായി ക്ഷേത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ചിത്രങ്ങള്‍ പകര്‍ത്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡില്‍ ഇടുകയോ വേണം. ക്ഷേത്രത്തിന്റെ പുറത്ത് മൊബൈല്‍ ഫോണുകളും ക്യാമറകളും ഉപയോഗിക്കാം.
13. വീല്‍ചെയര്‍ പ്രവേശനം: വീല്‍ചെയറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കടന്നുപോകാനുള്ള സൗകര്യങ്ങള്‍ ക്ഷേത്രത്തിലുണ്ട്. പ്രവേശന കവാടങ്ങളില്‍ അംഗപരിമിതര്‍ക്ക് മുന്‍ഗണനാ പ്രവേശനവും പ്രത്യേക സഹായവും നല്‍കും.
14. പവിത്രത കാത്തുസൂക്ഷിക്കുക: ക്ഷേത്രത്തിനുള്ളിലെ ആത്മീയ അന്തരീക്ഷം സംരക്ഷിക്കുന്നതിനായി സന്ദര്‍ശകര്‍ നിശബ്ദത പാലിക്കണം. ആചാരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ പ്രത്യേകിച്ചും.
15. കലാസൃഷ്ടി സംരക്ഷണം: ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തും അകത്തളത്തിലുമുള്ള അതിലോലമായ കൊത്തുപണികള്‍, അലങ്കാരങ്ങള്‍, പെയിന്റിങുകള്‍, സംരക്ഷണ ഭാഗങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ തൊടരുത്.
16. ആചാര സംരക്ഷണം: സാംസ്‌കാരിക പാരമ്പര്യങ്ങളോടും വിശ്വാസങ്ങളോടുമുള്ള ആദരവിന്റെ അടയാളമായി ആചാരങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.
17. ദേവതകളോടുള്ള ബഹുമാനം: ക്ഷേത്രത്തിനുള്ളിലെ ദേവതകള്‍ ബഹുമാനിക്കപ്പെടുന്നു. സന്ദര്‍ശകര്‍ വിശുദ്ധ ചിത്രങ്ങളില്‍ തൊടുന്നത് ഒഴിവാക്കണം.

18. ശുചിത്വം: ക്ഷേത്രപരിസരത്ത് തുപ്പുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യരുത്. നിയുക്ത ബിന്നുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കണം.

19. ചുവരെഴുത്ത്: ക്ഷേത്ര ചുവരുകളില്‍ എഴുതുന്നതും വരയ്ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

20. ഫോട്ടോഗ്രാഫിയും വീഡിയോയും: വാണിജ്യേതര ആവശ്യങ്ങള്‍ക്കായി വ്യക്തിഗത ഫോട്ടോഗ്രാഫിയും വീഡിയോ റെക്കോര്‍ഡിങും അനുവദനീയമാണ്. മാധ്യമപ്രവര്‍ത്തനത്തിനോ വാണിജ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് press@mandir.ae എന്ന വിലാസത്തില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി നേടണം. രേഖകള്‍ ഹാജരാക്കുകയും പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കുകയും വേണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Published

on

By

ദുബായ്– ജൂണ്‍ 26, 2026: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി
പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) നിര്‍മാണശാല സന്ദർശിച്ചു.

പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ നിക്ഷേപത്തിനു അനുസൃതമായി ഹോട്ട്‌പാക്കിൽ നടപ്പിൽ വന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കമ്പനി അതിവേഗ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ ആധുനിക നിര്‍മാണശാലകള്‍ സന്ദര്‍ശിക്കുകയും കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, വിവിധ സംരംഭങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ മന്ത്രിയുമായി ഹോട്ട്‌പാക്ക് അധികൃതർ ചർച്ച ചെയ്യുകയും ചെയ്തു.

രാജ്യത്തിന്റെ വ്യാവസായിക മേഖല ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക വൈവിധ്യവല്‍ക്കരണ അജണ്ടയ്ക്ക് സംഭാവന ചെയ്യുന്ന ആഭ്യന്തര നിര്‍മാണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് സന്ദര്‍ശനം വീണ്ടും വ്യക്തമാക്കുന്നത്.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് പറഞ്ഞു.

“രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ദേശ നിർമിത ഉല്‍പന്നങ്ങളുടെ ബഹുരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും പുതിയ കയറ്റുമതി വിപണികള്‍ വിപുലീകരിക്കുന്നതിനുമുള്ള തയാറെടുപ്പിലുമാണ്,” അല്‍ മര്‍റി പറഞ്ഞു.

സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും മാതൃകാപരമായ സാമ്പത്തിക, നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും യുഎഇ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി ശേഷി ശക്തിപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും. ഇതോടെ നിക്ഷേപത്തിന്റെയും ബിസിനസിന്റെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഞങ്ങള്‍ കൈവരിച്ച വളര്‍ച്ചയുടെ കഥ യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റിയുമായി പങ്കുവെക്കാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.

യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം 17-ലേറെ രാജ്യങ്ങളിൽ നിന്നും ഉത്പാദനം നടത്താനും, നൂറിലേറെ രാജ്യങ്ങളിക്ക് കയറ്റുമതി നടത്താനും കഴിയുന്നുണ്ട് ഹോട്ട്‌പാക്കിനെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും പ്രകൃതി സൗഹൃദ പാക്കേജിംഗിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ് ഹോട്ട്‌പാക്ക്. ആഗോള വിപണികളിൽ ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങൾ എത്തിക്കുന്നതില്‍ ഹോട്ട്‌പാക് വലിയ പങ്കുവഹിക്കുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

1995-ല്‍ ദുബായില്‍ സ്ഥാപിതമായ ഹോട്ട്‌പാക്ക്, പ്ലാസ്റ്റിക്, പേപ്പര്‍, അലുമിനിയം, സുസ്ഥിര പാക്കേജിംഗ് ഉൽപ്പന്നങ്ങൾ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണിയാണ് നിർമാണം നടത്തി വിപണിയിലെത്തിക്കുന്നത്.

ഹോട്ട്‌പാക്കിന്റെ വളര്‍ച്ച, പ്രാദേശിക നിര്‍മാണം ശക്തിപ്പെടുത്തുക, ‘മെയ്ഡ് ഇന്‍ ദി യുഎഇ’ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുക, വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ 300 ബില്യണ്‍’ വ്യാവസായിക പദ്ധതിക്കും ശക്തമായ പിന്തുണ നല്‍കുന്നതായി അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Gulf

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Published

on

By

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (47) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി. https://www.google.com/maps/search/Forensic+Laboratory/@25.3361244,55.4599953,17z?hl=en&entry=ttu&g_ep=EgoyMDI2MDYwMy4xIKXMDSoASAFQAw%3D%3D

Continue Reading

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading
Gulf4 weeks ago

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

Gulf1 month ago

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

Gulf2 months ago

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Gulf3 months ago

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Gulf3 months ago

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Facebook

Trending

Copyright © 2021 Gulf GTV.