ഉയർന്ന പണം ഇടപാടുകൾ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യൽ തുടങ്ങി
വിവിധ ഇനം ഇടപാടുകൾക്ക് പാൻ കാർഡ് കൂടിയേ തീരു. അതുകൊണ്ട് തന്നെ പാൻ നഷ്ടമായാൽ മിക്കവരും ഡ്യൂപ്ലിക്കറ്റ് പാൻകാർഡിന് അപേക്ഷ നൽകാറുണ്ട്. എന്നാൽ ഡ്യൂപ്ലിക്കറ്റ് പാൻകാർഡ് എടുത്ത് കുറച്ചു നാളുകൾക്കുള്ളിൽ യഥാർത്ഥ പാൻകാർഡ് തിരിച്ചു കിട്ടിയാലോ?
ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വയ്ക്കാൻ കഴിയില്ല. ഒന്നിൽ കൂടുതൽ പാൻ ഉണ്ടെങ്കിൽ ആദായനികുതി നിയമം, 1961 ലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ചുമത്താം. ഒന്നിൽ കൂടുതൽ പാൻ കൈവശമുണ്ടെങ്കിൽ ഉടൻ തന്നെ അധിക പാൻ സറണ്ടർ ചെയ്യുകയാണ് വേണ്ടത്. 10,000 രൂപയുടെ പിഴ ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് അധികമായുള്ള കാർഡ് കാർഡ് സറണ്ടർ ചെയ്യുകയാണ്. ഡ്യൂപ്ലിക്കറ്റ് പാൻ സറണ്ടർ ചെയ്യാൻ ഓഫ്‌ലൈനായും ഓൺലൈനായും അപേക്ഷിക്കാം.
ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് ഓൺലൈനായി സറണ്ടർ ചെയ്യുന്നതെങ്ങനെ?
- എൻഎസ്ഡിഎൽ വെബ്‌സൈറ്റിലേക്ക് പോയി ‘ ഫോം’ പേജ് തുറക്കുക. “അപ്ലിക്കേഷൻ വിഭാഗത്തിൽ” നിന്ന് “നിലവിലുള്ള പാൻ ഡാറ്റയിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ/പാൻ കാർഡിൻെറ റീപ്രിൻറ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- പൗരത്വം, വിഭാഗം മുതലായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക. ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക. ഇമെയിലിലേക്ക് ലഭിച്ച ടോക്കൺ നമ്പർ നൽകുക.
- തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- സബ്മിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി/ഇ-സൈൻ, ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫിസിക്കൽ സബ്മിഷൻ എന്നിവ പൂർത്തിയാക്കുക.
- ഡ്യൂപ്ലിക്കേറ്റ് പാൻ വിവരങ്ങൾ നൽകുക.
- സമർപ്പിക്കുന്നതിന് ഐഡന്റിറ്റി, താമസസ്ഥലം, ജനനത്തീയതി എന്നിവ നൽകുക.
- ഫോട്ടോയും ഒപ്പും ആവശ്യമായ രേഖകളും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുക.
- അപ്ലിക്കേഷൻ പ്രിവ്യൂ അവലോകനം ചെയ്യുക, എഡിറ്റ് ചെയ്യുക അല്ലെങ്കിൽ പേയ്‌മെന്റിലേക്ക് പോകുക. ഡിമാൻഡ് ഡ്രാഫ്റ്റ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുക.
- പണം അടച്ചതിന് ശേഷം അക്‌നോളജ്‌മെൻറ് ഡൗൺലോഡ് ചെയ്യുക.
- എൻഎസ്ഡിഎൽ ഇ-ഗവണിലേക്ക് മെയിൽ ചെയ്യുക.