ദോഹ: തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികം സംഘടിപ്പിച്ചു. പ്രവാസത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട അംഗങ്ങൾക്കുള്ള സ്നേഹാദരം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐസിസി അശോക ഹാളിൽ വെച്ചു നടന്ന സംഗമം വാപ്സ പ്രസിഡന്റ് കെവി പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ഓണാഘോഷവും വളരെ വിപുലമായി നടന്നു.
ഐസിസി പ്രസിഡന്റ് എപി മണികണ്ഠൻ പരിപാചിയുടെ ഉദ്ഘാടനം നിർവഹിച്ചു. നാടിന്റെ സ്പന്ദനങ്ങളിൽ നിസ്തുലമായ സേവനങ്ങൾ നൽകി പതിറ്റാണ്ടുകളുടെ പ്രവാസം പിന്നിടുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഈ നൽകുന്നതെന്ന് പരിപാടിയുടടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഐസിസി പ്രസിഡന്റ് എപി മണികണ്ഠൻ പറഞ്ഞു. ഐഎസ് സി പ്രസിഡന്റ് ഇപി അബ്ദുറഹ്മാൻ, ഐസിപിഎഫ് ICBF പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസിICC മാനേജിങ് കമ്മറ്റി അംഗങ്ങളായ ജാഫർഖാൻ, എബ്രഹാം ജോസഫ്, ഐസിബിഎഫ് ICBF മാനേജിങ് കമ്മറ്റി അംഗം അബ്ദുറൗഫ് കൊണ്ടോട്ടിഎന്നിവർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു.
പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട വാടാനപ്പള്ളി നിവാസികളായ 80 അംഗങ്ങൾക്ക് ‘സ്നേഹാദരം’ ഉപഹാരം സമ്മാനിച്ചു. വിവിധ കലാകാരൻമാർ അവതരിപ്പിച്ച പരിപാടികൾ ഉണ്ടായിരുന്നു. വാപ്സ സംഗമത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും എത്തിച്ചേർന്ന മുൻഖത്തർ പ്രവാസിയും കലാ സമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾ കൊണ്ട് പ്രവാസികൾക്കിടയിൽ സുപരിചിതനുമായ പിഎം ഖാലിദിനെ പൊന്നാട ചാർത്തി ആദരിച്ചു. ജനറൽ സെക്രട്ടറി ജലാൽ അയ്നിക്കൽ സ്വാഗതവും ട്രഷറർ യൂനസ് ഹനീഫ നന്ദിയും പറഞ്ഞു. 600 ൽ പരം ആളുകൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കിയിരുന്നു. അംഗങ്ങളുടെ പ്രവാസത്തിൽ കരുതലാവുക എന്നതോടൊപ്പം നാടിന്റെ നന്മയും ഐക്യവും സൗഹർദവും ഒരുമിച്ച് നിൽക്കുക എന്നതുമാണ് വാപ്സ ലക്ഷ്യമാക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.