ദുബായ്: ദുബായിൽ വീസ പിഴകൾ അന്വേഷിക്കാൻ വെബ് സൈറ്റിലൂടെ (https://gdrfad.gov.ae/en/fines-inquiry-service) സൗകര്യം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ താമസ-കുടിയേറ്റ രേഖകളിൽ വല്ല പിഴകളും വന്നിട്ടുണ്ടോ എന്നു സ്വയം പരിശോധിച്ചു ഉറപ്പുവരുത്താനുള്ള സേവനമാണ് ഒരുക്കിയിട്ടുള്ളത്.
ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് സ്മാർട് സംവിധാനങ്ങളുടെ സഹായത്താൽ ഏറ്റവും വേഗത്തിൽ മറുപടി നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തിടുള്ളതെന്ന് ജിഡിഎഫ്എ ദുബായ് അറിയിച്ചു. വെബ്സൈറ്റിലെ ‘ഫൈൻ എൻക്വയറി’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പിഴകൾ അറിയാം. പാസ്പോർട്ട് നമ്പർ ,വീസ ഫയൽ നമ്പർ, യുഐഡി നമ്പർ, എമിറേറ്റ്സ് ഐഡി നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നോ, അതിനൊപ്പം ജനന തിയതിയും നൽകിയാൽ നിലവിലെ പിഴകൾ വെബ്സൈറ്റിൽ ദൃശ്യമാകുന്നതാണ്. വീസ കഴിഞ്ഞുള്ള രാജ്യത്തെ അധിക താമസത്തിന് റസിഡൻസി വീസക്കാർക്കും സന്ദർശക വീസക്കാർക്കും ഒരു ദിവസത്തെ പിഴ 50 ദിർഹമാണ്.