ദോഹ: ഖത്തറിൽ വിസ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഏഷ്യന്‍ വംശജരാണഅ എന്നുള്ള വിവരങ്ങൾ മാത്രമാണ് വരുന്നത്. ഇവർ വ്യാജമായി നിർമ്മിച്ച സീലുകൾ, എടിഎം കാർഡുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുത്തു. ഇവർ മൂന്ന് പേരയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ചോദ്യം ചെയ്തു. മൂന്ന് പേരും കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
അതിനിടെ ഖത്തരിൽ നിന്നും ഗാസയിലേക്കുള്ള സഹായം തുടരുന്നു. സാഹയം നൽകി കൊണ്ട് ഖത്തറിൽ നിന്നുള്ള 68ാംമത് വിമാനം തിങ്കളാഴ്ച ഈജിപ്തിലെ അൽ അരിഷിലെത്തി.
ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും , മരുന്നുകളും ആയാണ് വിമാനത്തിൽ ഉള്ളത്. 89 ടൺ ദുരിതാശ്വാസ സഹായങ്ങളുമായാണ് ഖത്തർ വിമാനം കഴിഞ്ഞ ദിവസം എത്തിയത്.