സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ബോക്സിംഗ് ഡേ ടെസ്റ്റ് ഡിസംബർ 26 മുതൽ തുടങ്ങും. ഒന്നാം ടെസ്റ്റിന് ദിവസങ്ങൾക്ക് മുമ്പ് വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് നാട്ടിലേക്ക് പോയതെന്നായിരുന്നു വിശദീകരണം. എന്നാൽ കോഹ്‌ലി പോയത് ലണ്ടനിലേക്കെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ടീം മാനേജ്മെന്റിനെ അറിയിച്ച ശേഷമാണ് കോഹ്‌ലി ലണ്ടൻ സന്ദർശനം നടത്തിയത്. ഡിസംബർ 15ന് ദക്ഷിണാഫ്രിക്കയിലെത്തിയ കോഹ്‌ലി 19ന് ലണ്ടനിലേക്ക് എത്തി. മൂന്ന്, നാല് ദിവസം ലണ്ടനിൽ പരിശീലനം നടത്തി. വലിയ പദ്ധതികളുള്ള താരമാണ് വിരാട് കോഹ്‌ലി. ഇക്കാര്യങ്ങൾ ടീം മാനേജ്മെന്റിന് അറിയാവുന്നതാണെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. ഇത്തവണ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയം സ്വപ്നം കാണുകയാണ്. ലോകകപ്പിന് ശേഷം രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവർ ഈ ദിവസങ്ങളിലാണ് വീണ്ടും ക്രിക്കറ്റിന്റെ ഭാഗമാകുന്നത്.