Gulf

റെ​ഡ് ലൈ​റ്റ് ലം​ഘി​ച്ചാൽ പി​ഴ​ മാ​ത്ര​മ​ല്ല; മുന്നറിയിപ്പുമായി ഖത്തർ

Published

on

ദോഹ: ചുവപ്പുവെളിച്ചം തെളിഞ്ഞു കഴിഞ്ഞാൽ വാഹനം എടുത്തുപോയാൽ കാത്തിരിക്കുന്നത് കനത്തശിക്ഷ. ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യമായാണ് ഇത് കാണുന്നതെന്നും ഗുരുതരമായ നിയമ ലംഘനത്തിനാണ് ഇത് സാക്ഷ്യം വഹിക്കുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റെഡ് ലൈറ്റ് സിഗ്നൽ ലംഘനങ്ങൾ വലിയ അപകടങ്ങൾ ആണ് റോഡിൽ ഉണ്ടാക്കുന്നത്.

ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ പിഴക്കൊപ്പം വാഹനം പിടിച്ചെടുക്കൽ ഉൾപ്പെടെ ശിക്ഷകൾ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് സിഗ്നലുകളിലെ നിയമലംഘനങ്ങൾ വരുത്തുന്നവരുടെ വാഹനം പിടിച്ചെടുക്കും. 90 ദിവസം കഴിഞ്ഞാൻ മാത്രമേ പിന്നീട് വാഹനം നൽകുകയുള്ള. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ട്രാഫിക് വിഭാഗം ഡയറക്ടർക്ക് തീരുമാനങ്ങൾ എടുക്കാം. വാഹനം പിടിച്ചിടുന്നത് സംബന്ധിച്ചുള്ള അധികാരം എല്ലാം ഇദ്ദേഹത്തിനുണ്ടാകും. റെഡ് സിഗ്നലിൽ റോഡ് ക്രോസ് ചെയ്താൽ 6000 റിയാൽവരെയാണ് പിഴ ഈടാക്കുന്നത്.

അതിനിടെ, പൊതുഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിശ്ചിത തുക ഫീസായി ചുമത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് അധികൃതർ ചർച്ച നടത്തി. ഇതുസംബന്ധിച്ച് മന്ത്രിതല തീരുമാനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

2021ലെ 13ാം നമ്പർ നിയമപ്രകാരമായിരിക്കും ഇനി പൊതു പാർക്കിങ് നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് അധികാരം നൽകുന്നത്. വിഷയത്തിൽ മന്ത്രിതല തീരുമാനത്തിന് കരട് തയാറെടുക്കുകയാണ്. വിവിധ പങ്കാളികളുമായി ഏകോപിപ്പിച്ച പൊതു പാർക്കിങ് മാനേജ്‌മെന്റ് പ്രോജക്ട് രാജ്യത്ത് നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. വെസ്റ്റ് ബേ, കോർണിഷ്, സെൻട്രൽ ദോഹ തുടങ്ങിയ സ്ഥലങ്ങളിൽ 3300 വാഹന പാർക്കിങ് സെൻസറുകൾ ഇതിന്റെ ഭാഗമായാണ് സ്ഥാപിച്ചത്.

പ്രധാനപ്പെട്ട റോഡുകൾ എല്ലാം ക്യാമറ നീരിക്ഷണത്തിൽ ആയിരിക്കും. സുഗമമായ നിരീക്ഷണത്തിന് പ്രത്യേകം സംവിധാനം സ്ഥാപിക്കുന്ന ജോലിയാണ് നടപ്പിലാക്കിയത്. രാജ്യത്തെ വാഹന പാർക്കിങ് മാനേജ്‌മെന്റ് വഴി കാര്യങ്ങൾ നടപ്പിലാക്കുന്നതിലൂടെ വിവിധ തരത്തിലുള്ള നേട്ടങ്ങൾ കെെവരിക്കാൻ സാധിക്കും. നഗരങ്ങളിലെയും പാർപ്പിട മേഖലകളിലെയും നിലവാരം മെച്ചപ്പെടുത്താൽ സാധിക്കും. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. പാർക്കിങ് സ്ഥലങ്ങൾ ക്രമീകരിച്ച് അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ
പല തരത്തിൽ പ്രധാന മേഖലയിലെ‍ തിരക്ക് കുറക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version