ദുബായില്‍ ഡിസംബര്‍ 30 ശനിയാഴ്ച നടന്ന ലേലത്തില്‍ 90 നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വില്പനയ്ക്കെത്തിയത്. ഇവയെല്ലാം ലേലം ചെയ്തതിലൂടെ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)ക്ക് ലഭിച്ചത് 116 കോടിയിലധികം രൂപ. ആകെ 51.216 ദശലക്ഷം ദിര്‍ഹം (1,16,08,78,245 രൂപ) ആണ് ലേലത്തിലൂടെ ലഭിച്ചത്.
ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന വാഹന നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള 114-ാമത് തുറന്ന ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റുപോയത് ‘AA 30’ രജിസ്ട്രേഷന് ആണെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്ത വാഹന നമ്പറുകള്‍
- AA 30 — 45,40,000 dirham (Rs 10,29,05,092)
- O48 — 2,480,000 dirham (Rs 5,62,12,473)
- AA555 — 2,560,000 dirham (Rs 5,80,25,779)
- T64 — 2,400,000 dirham (Rs 5,43,99,168)
- Q66666 — 1,610,000 dirham (Rs 3,64,92,775)
രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങള്‍ അടങ്ങുന്ന AA-I-J -M-N-O-Q-R-S-T-U-V-W-X-Y-Z കോഡുകളില്‍ പെട്ട 90 വാഹന നമ്പര്‍ പ്ലേറ്റുകളാണ് ഇത്തവണ ലേലം ചെയ്തത്. യുഎഇയിലെ വാഹനപ്രേമികള്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നത് പുതുമയല്ല. അതുകൊണ്ടുതന്നെ ലേലത്തിലൂടെ ദുബായ് ആര്‍ടിഎയ്ക്ക് കോടികളാണ് വരുമാനം.
2016ല്‍ ഇന്ത്യന്‍ വ്യവസായി ബല്‍വീന്ദര്‍ സാഹ്നി ഉ5 നമ്പര്‍ പ്ലേറ്റ് ലഭിക്കാന്‍ 33 ദശലക്ഷം ദിര്‍ഹം (74,79,88,560 രൂപ) നല്‍കിയിരുന്നു. ഇഷ്ട നമ്പറിനായി ആഗോളതലത്തില്‍ ഒരാള്‍ ചെലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായി ഇത് കണക്കാക്കപ്പെടുന്നു.