കുവെെറ്റ് : കുവെെറ്റിൽ താമസരേഖ റദ്ദാക്കിയവരോ മരിച്ചവരോ ആയ പ്രവാസികൾകളുടെ പേരിലുള്ള വാഹനം സ്വന്തമാക്കുുമ്പോൾ നിയമനടപടി സ്വീകരിക്കണം. 87,140 വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരം ആണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചു.
റെസിഡൻസി റദ്ദാക്കപ്പെട്ടതോ മരിച്ചതോ ആയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനം രാജ്യത്ത് മറ്റുള്ള പ്രവാസികൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാഹനങ്ങൾ കൈവശംവെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന എല്ലാവരും നിയമപരമായ നടപടികൾ പൂർത്തിയാക്കണം എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം റദ്ദാക്കി പുതുക്കുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനെ സമീപിക്കണം.
നടപടികൾ പൂർത്തിയാക്കാതെ വാഹനങ്ങൾ ഉപയോഗിച്ചാൽ ഡ്രൈവർക്ക് പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായ ശിക്ഷകൾ ലഭിക്കും. ലെെസൻസ്, ഇൻഷുറൻസ്, മറ്റു രേഖകൾ എന്നിവയില്ലെങ്കിൽ റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല. ഡ്രൈവർക്കെതിരെ കേസും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.