Entertainment

ഇനി അപ്ഡേറ്റുകൾ നേരിട്ടറിയിക്കും; വാട്സ്ആപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും ശനിയാഴ്ചയാണ് ഇരുവരും ചാനൽ ആരംഭിച്ചത്

Published

on

ആരാധകരെ വിശേഷങ്ങൾ നേരിട്ടറിയിക്കാൻ വാട്സാപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങൾ ഇരുവരും ചാനലിൽ ആദ്യ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. നിരവധി റിയാക്ഷനുകൾ ആദ്യ മെസേജിന് ലഭിക്കുന്നുണ്ട്.

‘ഹലോ, മോഹൻലാൽ ആണ്. നിങ്ങളെ എന്റെ വാട്ട്‌സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങൾ ഇവിടെയെത്തിയതിൽ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളിൽ ഇവിടെ അറിയിക്കും. തുടക്കത്തിനായി, ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ്, സംവിധായകൻ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരിൽ പ്രവർത്തിക്കുന്നു. കൃത്യമായി അപ്ഡേറ്റുകൾ ലഭ്യമാകാൻ ഈ ചാനലിൽ ചേരാൻ ഓർക്കുക. നന്ദി,’ എന്നാണ് മോഹൻലാൽ കുറിച്ചത്.

‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നതിനാൽ ഇതിൽ ചേരാൻ നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്,’ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.

ശനിയാഴ്ചയാണ് ഇരുവരും ചാനൽ ആരംഭിച്ചത്. മോഹൻലാൽ ഇന്നലെ ആദ്യ സന്ദേശം പങ്കുവെച്ചു. പുതിയ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇന്ന് ആദ്യ മെസേജ് പങ്കുവെച്ചത്. 21.8കെ ഫോളോവേഴ്സ് ഇതിനോടകം മമ്മൂട്ടിക്ക് ലഭിച്ചപ്പോൾ മോഹൻലാലിനെ പിന്തുടരുന്നവർ 24കെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version