Connect with us

Gulf

ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും മറ്റന്നാള്‍ ജിദ്ദയില്‍

Published

on

ജിദ്ദ: 2024ലെ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ സൗദിയിലേക്ക്. ജനുവരി ഏഴ് ഞായറാഴ്ചയാണ് മന്ത്രിമാര്‍ ജിദ്ദയിലെത്തുക.

വിദേശ-ആഭ്യന്തര ഹജ്ജ് ക്വാട്ടകളില്‍ ഇത്തവണ മാറ്റമുണ്ടാകില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് 1,75,000 പേരാണ് ഇത്തവണ ഹജ്ജിനെത്തുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും സ്വകാര്യ ഹജ്ജ് യാത്രാ ഓപറേറ്റര്‍മാര്‍ വഴിയും ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടകരുണ്ടാവും. ഇന്ത്യന്‍ ഹാജിമാരുടെ രജിസ്ട്രേഷന്‍ കഴിഞ്ഞ ഡിസംബര്‍ നാലിന് ആരംഭിച്ചിരുന്നു.

കേരളത്തിന് ഇത്തവണയും മൂന്ന് വിമാനത്താവളങ്ങള്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി അനുവദിച്ചേക്കും. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുള്ളത്. ഈ വര്‍ഷം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഹാജിമാരെത്തുക. കഴിഞ്ഞ വര്‍ഷം മുതല്‍ മഹ്‌റമില്ലാതെ സ്ത്രീകള്‍ക്ക് സൗദി ഹജ്ജിന് അനുവാദം നല്‍കിയിരുന്നു.

ഹജ്ജ് കരാര്‍ ഒപ്പിടുന്നതിന് മുമ്പായി കേന്ദ്ര മന്ത്രിമാരും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. ഹജ് കരാറൊപ്പിടല്‍ ചടങ്ങിനു ശേഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികള്‍ക്ക് കേന്ദ്രമന്ത്രിമാരുമായി സംവാദം നടത്തുന്നതിനുള്ള സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി ഹജ്ജ് കരാര്‍ ഒപ്പിടാനെത്തുന്ന സമയത്ത് കേന്ദ്ര മന്ത്രിമാര്‍ പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കുന്ന അപൂര്‍വ അവസരമാണിത്. രണ്ട് കേന്ദ്രമന്ത്രിമാര്‍ ഹജ്ജ് കരാറൊപ്പിടാന്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള വേദിയായി ഇത് മാറുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ജിദ്ദ കോണ്‍സുലേറ്റ് നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അസീസിയയിലും മറ്റുമായി 470 കെട്ടിടങ്ങളിലായി 3,500 മുറികളാണ് ലഭ്യമാക്കിയിരുന്നത്. ആഭ്യന്തര യാത്രയ്ക്ക് 600 ബസ്സുകളും ഒരുക്കി. സൗദി അധികൃതര്‍ ഹാജിമാര്‍ക്ക് സൗജന്യ ചികില്‍ത്സ നല്‍കുന്നുണ്ടെങ്കിലും മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള സംഘങ്ങള്‍ ഇത്തവണയും പുണ്യനഗരികളിലുണ്ടാവും. ഹജ്ജ് വോളന്റിയര്‍മാരായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ സംഘവുമുണ്ടാവും.

സൗദി അധികൃതര്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളിലും ചിട്ടയായ പ്രവര്‍ത്തനങ്ങളിലും കേന്ദ്ര-കേരള ഹജ്ജ് കമ്മിറ്റികള്‍ കഴിഞ്ഞ തവണ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹാജിമാരുടെ സുരക്ഷക്കും സേവനത്തിനുമായി കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ സൗദി ഭരണകൂടം നേരത്തേ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള നുസുക് പ്ലാറ്റ് ഫോം വഴി ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാന്‍ ഇത്തവണ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ കമ്മ്യൂണിക്കേഷന്‍ (സിഐസി) സൗകര്യമൊരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ അവസാനമാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അവസാനമായി സൗദി അറേബ്യ സന്ദര്‍ശിച്ചത്. സുഡാനിലെ സംഘര്‍ഷകാലത്ത് അവിടെയുള്ള ഇന്ത്യക്കാരെ സൗദി വഴി നാട്ടിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒരാഴ്ച ജിദ്ദയിലുണ്ടായിരുന്ന അദ്ദേഹം ‘ഓപറേഷന്‍ കാവേരി’യുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.