ഇവിടെ നിന്നും യുഎന്‍ റിലീഫ് ഏജന്‍സി വഴിയാകും സഹായങ്ങള്‍ യുദ്ധ ഭൂമിയില്‍ എത്തിക്കുക. വരും ദിവസങ്ങളില്‍ പലസ്തീന് കൂടുതല്‍ സഹായം എത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് യുഎഇയില്‍ പുരോഗമിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടകള്‍,സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ പലസ്തീന് രണ്ട് കോടി ഡോളറിന്റെ സഹായം എത്തിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ സഹായം വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും പ്രഖ്യാപിച്ചിരുന്നു.