യുഎഇ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം ഉള്ള ചിത്രങ്ങൾ വെെറൽ. യുഎഇ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. സാധാരണ അറബ് വസ്ത്രത്തിൽ നിന്നും മാറി ക്യാഷ്വൽ ലുക്കിൽ ആണ് ഇവർ രണ്ട് പേരും എത്തിയിരിക്കുന്നത്. ടീ ഷർട്ടും പാന്‍റസുമാണ് ദുബായ് ഭരണാധികാരി ധരിച്ചിരിക്കുന്നത്. ഷെയ്ഖ് അഹമ്മദ് സാധാരണ പാന്റു ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നാണ് ചിത്രങ്ങൾ എത്തിയിരിക്കുന്നത്. ലണ്ടനിലെ റസ്റ്റോറന്റിൽ രണ്ട് പേരും ഇരുന്ന ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ക്യാമറയ്‌ക്കായി രണ്ട് പേരും ചേർന്ന് പുഞ്ചിരിക്കുന്ന ചിത്രത്തിൽ കാണാം.