U.A.E

യുഎഇയിലെ താമസക്കാര്‍ക്ക് വിസയിലെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി തിരുത്താം

Published

on

അബുദാബി: യുഎഇയിലെ താമസ വിസയിലുള്ളവ‍ർക്ക് വിസയിലെ വിശദാംശങ്ങളും വിവരങ്ങളും മാറ്റുന്നതിനും തിരുത്തുന്നതിനും ഓണ്‍ലൈന്‍ വഴി സാധിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. ഐസിപിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് മുഖാന്തരമോ ആണ് ഇതിന് അപേക്ഷിക്കാനാവുക.

വ്യക്തിവിവരങ്ങള്‍, തൊഴില്‍ വിഭാഗം എന്നിവയെല്ലാം ഓണ്‍ലൈനായി മാറ്റം വരുത്താനാവുന്നതാണ്. പാസ്പോ‌ർട്ട് വിശദാംശങ്ങളില്‍ മാറ്റം വന്നാല്‍ വിസയിലും മാറ്റം വരുത്താം. പൗരത്വം മാറിയാല്‍ ഓണ്‍ലൈനായി വിസയില്‍ അത് സംബന്ധമായ മാറ്റം വരുത്താമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

ഇതിനായി യുഎഇ പാസ് ഉപയോഗിച്ചോ യൂസര്‍നെയിം ഉപയോഗിച്ചോ ആണ് വെബ്സൈറ്റില്‍ പ്രവേശിക്കേണ്ടത്. ഇതിന് പുറമെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ വഴിയോ അംഗീകൃത ടൈപ്പിംഗ് സെന്ററുകള്‍ വഴിയോ മാറ്റത്തിന് അപേക്ഷിക്കാമെന്നും ഐസിപി അറിയിച്ചു. സ്പോണ്‍സറുടെ അപേക്ഷ അടക്കമുള്ള രേഖകള്‍ വിസയില്‍ തിരുത്തല്‍ വരുത്തുന്നതിന് സമര്‍പ്പിക്കണം. 200 രൂപയാണ് ഇതിന് ഫീസായി ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version