Gulf

വിദേശ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്ത്; 35 ലക്ഷത്തിലധികം ഇന്ത്യക്കാരെന്ന് കണക്ക്

Published

on

അബുദാബി: വിദേശ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യുഎഇ ഒന്നാം സ്ഥാനത്തെന്ന് കണക്കുകൾ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 70 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

35 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഇപ്പോൾ യുഎഇയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 34,19,000 ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ യുഎഇയിലേക്ക് ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ കൂടി എത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്ന രാജ്യമാണ് യുഎഇ.

യുഎഇയെ കൂടാതെ സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴിൽ ചെയ്യുന്നുണ്ട്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 89,32,000 ഇന്ത്യക്കാര്‍ ഉണ്ടെന്നും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യക്കാര്‍ക്കായി ദുബായ്, റിയാദ്, ജിദ്ദ, ക്വാലാലംപൂര്‍ എന്നിവടങ്ങളില്‍ ഓവര്‍സീസ് ഇന്ത്യന്‍ ഹെല്‍പ് സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗള്‍ഫ് നാടുകളിലെ നയതന്ത്രകാര്യാലയങ്ങളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version