Gulf

യുഎഇയിൽ മഴയെത്തുന്നു; ഇ​ന്നും നാ​ളെ​യും മേ​ഘാ​വൃ​ത​മാ​കും, ഫു​ജൈ​റ​യി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ചേ​ക്കും

Published

on

ദുബായ്: ദുബായിൽ വീണ്ടും മഴയെത്തുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വലിയ മഴയ്ക്ക് ശേഷം ആണ് രാജ്യത്ത് വീണ്ടും മഴയെത്തുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴ മാത്രമല്ല, ശക്തമായ പൊടക്കാറ്റും ഉണ്ടായിരിക്കും. ഷാർജ, അജ്മാൻ, ദുബായ്, ഉമ്മുൽഖുവൈനിലെ ചില പ്രദേശങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇടത്തരം മഴയായിരിക്കും ലഭിക്കുക. എന്നാൽ ഫുജെെറയിൽ കനത്ത മഴക്കാണ് സാധ്യത.

ഫുജെെറയിലെ വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിലാണ് കനത്ത് മഴ ലഭിക്കുക. കൂടാതെ വലിയ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും തണുപ്പായിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. അറേബ്യൻ കടലും, ഒമാൻ കടലും പ്രക്ഷുബ്ധമായിരിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഇന്ന് വെെകുന്നേരത്തോടെ മഴ പെയ്തു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള വാദികൾ മുറിച്ചുകടക്കരുത്. മഴ ലഭിക്കുന്നതോടെ യുഎഇയിലെ താപനില കുറയും. താഴ്‌വരകളിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണം. ശനിയാഴ്ച രാജ്യത്തിന്‍റെ പല ഭാഗങ്ങിലും താപനില വർധിച്ചിരുന്നു. ഇന്നലെ വെെകുന്നേരും ദുബായ് അടക്കമുള്ള നഗരങ്ങളിൽ മൂടൽ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. മൂടൽമഞ്ഞും പൊടിക്കാറ്റും വലിയ അപകടങ്ങൾ ഉണ്ടാക്കും. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച യുഎഇയിൽ വലിയ മഴയാണ് രേഖപ്പെടുത്തിയത്. മൂന്ന് പതിറ്റാണ്ടുമുമ്പ് ലഭിച്ച മഴക്ക് തുല്യമാണ് കഴി‍ഞ്ഞ ആഴ്ച ലഭിച്ച മഴയെന്ന് അധികൃതർ വ്ക്തിമാക്കി. കഴി‍ഞ്ഞ ആഴ്ച പെട്ടെന്ന് മഴ എത്തിയത് കാരണം നരഗത്തിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പിന്നീട് മുൻസിപാലിറ്റി വാഹനങ്ങൾ വന്നു വെള്ളം നീക്കം ചെയ്യുകയായിരുന്നു. ഫെബ്രുവരി 11 മുതൽ 15 വരെ യു.എ.ഇ 27 ക്ലൗഡ് സീഡിങ് ഓപറേഷനുകൾ നടത്തിയതും രാജ്യത്തെ മഴ വർധിക്കാൻ സഹായിച്ചിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം. ദൂരകാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡ്രെെവർമാർ ഒഴിവാക്കാൻ സാധിക്കുന്ന യാത്രകൾ ഒഴിവാക്കണമെന്ന് അദികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version