ഒമാൻ: യുഎഇയിൽ നിന്ന് ഒമാനിലേക്കും ഒമാനിൽ നിന്ന് യുഎഇയിലേക്കുമുള്ള യാത്ര ഇനി എളുപ്പമാകും. ഇതിന്റെ ഭാഗമായി അതിർത്തിയിൽ നിർമിത ബുദ്ധി ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കി. ഇനി അബുദാബി എമിരോറ്റിലെ ലാൻഡ് കസ്റ്റംസ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും അതിവേഗത്തിലാക്കുമെന്ന് കസ്റ്റംസ് ഡിപാർട്ട്മെന്റ് അറിയിച്ചു. യുഎഇയിൽ നിന്നും ഒമാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും.
അൽഐൻ സിറ്റിയിലെ കസ്റ്റംസിന്റെ കേന്ദ്രങ്ങളിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ നോൺസ്റ്റോപ് സ്കാനിങ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നതിനുള്ള അധ്യാധുനിക പരിശോധന ഉപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി അബുദാബി കസ്റ്റംസ് പൂർത്തിയാക്കി കഴിഞ്ഞു.
കൂടാതെ യുഎഇക്കും ഒമാനും ഇടയിൽ അതിർത്തി പങ്കിടുന്ന ഖതം അൽ ശികല, മെസ് യാദ് കസ്റ്റംസം കേന്ദ്രങ്ങളിൽ ലോകത്തിലെ മികച്ച എക്സ്റേ സ്കാനിങ് ഉപകരണങ്ങളാണ് ഘടിപ്പിച്ചിരിക്കുന്നത്.
പരിശോധന ഉപകരണങ്ങൾക്കുവേണ്ടിയുള്ള രണ്ട് സെൻട്രൽ കൺട്രോൾ, ഓപ്പറേഷൻ റൂമുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കസ്റ്റംസ് പോർട്ടുകളിലൂടെയുള്ള പോക്കുവരവ് സുഗത്തിലാക്കാൻ വേണ്ടി ഓപ്പറേഷൻ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. റാപിഡ് നോൺ സ്റ്റോപ് സ്കാനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 100 ലോറികളും 150 ടൂറിസ്റ്റ് വാഹനങ്ങളും 150 ബസുകളും പരിശോധിക്കാൻ ശേഷിയുണ്ട്.