Gulf

യുഎഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി തൊഴില്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു

Published

on

അബുദാബി: യുഎഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജോബ് പോര്‍ട്ടല്‍ ആരംഭിച്ചു. റിക്രൂട്ടര്‍മാര്‍ക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനും തൊഴിലന്വേഷകര്‍ക്ക് യുഎഇയിലെ തൊഴിലവസരങ്ങള്‍ മനസിലാക്കുതിനുള്ള പ്ലാറ്റ്‌ഫോം ആണിത്.

വിമന്‍ ഫസ്റ്റ് ജോബ്‌സ് എന്ന പേരില്‍ പോര്‍ട്ടല്‍ ഔദ്യോഗികമായി ആരംഭിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള ചരിത്രപരമായ ചുവടുവയ്പാണിത്. വനിതാ പ്രൊഫഷണലുകളുടെ കഴിവുകള്‍ക്കും അഭിലാഷങ്ങങ്ങള്‍ക്കും അനുസരിച്ച് റിക്രൂട്ട്മെന്റ് സാധ്യമാവുന്ന വിധത്തിലാണ് പ്ലാറ്റ്ഫോം സജ്ജീകരിച്ചിരിക്കുന്നത്.

യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ (ലിംഗ സമത്വ സമിതി) പ്രസിഡന്റ് ഷെയ്ഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്. തുല്യ വേതനം ഉറപ്പാക്കുകയും റിക്രൂട്ട്മെന്റില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും സുതാര്യത നിലനിര്‍ത്തുകയും ചെയ്യുകയെന്ന ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലിന്റെ നയങ്ങള്‍ വിമന്‍ ഫസ്റ്റ് ജോബ്സ് പിന്തുടരും.

വിമന്‍ ഫസ്റ്റ് ജോബ്സിലെ സിഇഒ പ്രിയങ്ക സെന്‍ഗാര്‍ ആണ് ഈ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ബാങ്കിങ്, ഫിന്‍ടെക്, എഡ്‌ടെക്, ഹോട്ടലുകള്‍, ആശുപത്രികള്‍, ആതിഥ്യമര്യാദ, ഭക്ഷ്യ പാനീയം, ലോജിസ്റ്റിക്, ഐ.ടി മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ വനിതാ പ്രൊഫഷണലുകള്‍ക്ക് മാത്രമായുള്ള ഇടമാണിത്.

തുടക്കക്കാര്‍ക്കും പരിചയസമ്പന്നര്‍ക്കും അംഗമാവാം. സ്ത്രീകള്‍ക്ക് അവരുടെ കരിയറില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന ഒരു ഇടം സൃഷ്ടിക്കുകയാണിവിടെ. പരമ്പരാഗത റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ക്ക് പകരം നൂതന സംവിധാനമാണ് വിമന്‍ ഫസ്റ്റ് ജോബ്സ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമായി 15 വര്‍ഷത്തിലേറെ വൈവിധ്യമാര്‍ന്ന കോര്‍പറേറ്റ് അനുഭവജ്ഞാനമുള്ള വ്യക്തിയാണ് പ്രിയങ്ക സെന്‍ഗാര്‍. പ്രൊഫഷണല്‍ മേഖലയിലെ ലിംഗഭേദം നികത്താനുള്ള വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version