യുഎഇ: യുഎഇ ആഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസലിന് 19 ഫിൽസ് വരെ കൂടും. ജൂലൈയിൽ മൂന്ന് ദിർഹമായിരുന്ന സൂപ്പർ പെട്രോൾ ലിറ്ററിന് വിലയെങ്കിൽ 3.14 ദിർഹമായി ഇത് വർധിച്ചു. സ്പെഷൽ പെട്രോളിന് 3.02 ദിർഹമാണ് പുതിയ വില. ജൂലൈയിൽ ഇത് 2.89 ദിർഹമായിരുന്നു
ഡീസൽ ലിറ്ററിന് 2.95 ദിർഹമായി വർധിച്ചു. 2.89 ദിർഹമായിരുന്ന ഇ പ്ലസ് പെട്രോളിന് വില പുതുക്കിയ വില 2.95 ദിർഹമാണ്. ജൂലൈയിൽ 2.76 ദിർഹമായിരുന്നു വില. രാജ്യാന്തര വിപണിയിലെ ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ് യുഎഇ ഒരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്.