കളളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിന് ധനസാഹായം നല്കുന്നതിനുമെതിരെ ശക്തമായ പോരാട്ടമാണ് യുഎഇ നടത്തി വരുന്നത്. കളളപ്പണ ഇടപാടുകള്‍ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുളള നടപടികളാണ് ഏറെ നാളായി രാജ്യം സ്വീകരിച്ച് പോരുന്നത്. കളളപ്പണ ഇടപാടുകള്‍ കണ്ടെത്തുന്നതിനായി ലോക ബാങ്കുമായി സഹകരിച്ച് പ്രത്യേക പദ്ധതിക്കും യുഎഇ രൂപം നല്‍കിയിട്ടുണ്ട്.
യുഎഇയില്‍ അനധികൃതമായി പണമിടപാട് നടത്തി വന്ന നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ലൈസന്‍സ് യുഎഇ ഭരണകൂടം റദ്ദാക്കിയിരുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്ക് അനുശാസിക്കുന്ന നിയമം ലഘിച്ചാല്‍ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ കടുത്ത നടപടി നേരിടണ്ടി വരുമെന്ന് വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് അടുത്തിടെ ഭരണകൂടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.