Gulf

രണ്ടര വർഷം സൗദിയിലെ ജയിലിൽ; ഒടുവില്‍ എംഎ യൂസഫലിയുടെ ഇടപെടലിലൂടെ നാട്ടിലെത്തി പ്രവാസി

Published

on

സുഹൃത്തിന്റെ ഉപദേശത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കിടന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവാവിനെ മോചിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റഷീദ് റിയാദിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.

ഡ്രൈവറായി നാല് വര്‍ഷം മുന്‍പാണ് റഷീദ് സൗദിയില്‍ എത്തുന്നത്. റഷീദിന്റെ സ്‌പോണ്‍സര്‍ തന്റെ കടയില്‍ ജോലിയ്ക്ക് നിര്‍ത്തുകയായിരുന്നു. രാജ്യത്ത് സ്വദേശിവത്കരണം ശക്തമായ സമയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കെത്തിയ പൊലീസ് അടുത്ത തവണ കണ്ടാല്‍ അറസ്റ്റ് ചെയ്‌യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ഭയന്ന റഷീദ് തൊഴില്‍ ഇടം വിട്ടു. ശേഷം സുഹൃത്തിന്റെ അരികില്‍ അഭയം തേടി. പാസ്‌പോര്‍ട്ട് തൊഴില്‍ ഉടമയുടെ കയ്യില്‍ ആയിരുന്നതിനാല്‍ പെട്ടന്ന് നാട്ടിലെത്തുന്നതിനായി സുഹൃത്തായ സാമൂഹികപ്രവര്‍ത്തകന്‍ ഷാന്‍ പറഞ്ഞുകൊടുത്ത ഉപദേശമാണ് റഷീദിന് ജയിലിലേക്കുള്ള വഴി ഒരുക്കിയത്.

നാടുകടത്തിൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിലടക്കുമെന്നും പറഞ്ഞുകൊണ്ട് വെറും മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്താമെന്നുമായിരുന്നു ഉപദേശം. സുഹൃത്തായ ഷാൻ റഷീദിൽ നിന്നും 4000 റിയാൽ കൈപറ്റിയിരുന്നു. പിന്നീട് സുഹൃത്തിനെ കുറിച്ച് ഒരു വിവരം ഇല്ലായിരുന്നു. തുടർന്ന് സുഹൃത്തിൻ്റെ ഉപദേശം പോലെ ജയിലിലാവുകയായിരുന്നു. അങ്ങനെ രണ്ട് വർഷമാണ് റഷീദ് ജയിലിൽ കിടന്നത്. ഈ വിവരം എം എ യൂസഫലി അറിഞ്ഞതോടെ ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടല്‍ മൂലം പരിഹരിക്കുകയായിരുന്നു. തു‌ടർന്നാണ് റഷീദിനെ സൗദി ജയിലിൽ നിന്ന് മോചിതനാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version