Gulf

ഗാതാഗത നിയമങ്ങള്‍ കര്‍ശനമാക്കി; സൗദി അറേബ്യയില്‍ വാഹനാപകടങ്ങൾ കുറയുന്നു

Published

on

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ വലിയ തോതില്‍ കുറഞ്ഞതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 35 ശതമാനമാണ് റോഡപകടങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ല്‍ 9311 പേരാണ് വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്. എന്നാല്‍ ഇത് 2021 ആയപ്പോള്‍ 6651 ആയി കുറഞ്ഞു.

ഈ വര്‍ഷവും അപകട മരണങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. പ്രധാന റോഡുകള്‍ നവീകരിച്ചതിനൊപ്പം ഗാതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് റോഡപകടങ്ങളും മരണനിരക്കും കുറയാന്‍ കാരണമെന്നാണ് ഗാതാഗത വിഭാഗത്തിന്റെ നിരീക്ഷണം. നൂതന സാങ്കേതിക വിദ്യയുടെ സാഹായത്തോടെയാണ് ഗാതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. റെഡാറുകള്‍ ഉള്‍പ്പടെയുളള ക്യാമറകള്‍ നിരന്തരം വാഹനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് വലിയ പിഴയാണ് ഈടാക്കുന്നത്. അപകടത്തില്‍ പരുക്കേല്‍ക്കുന്നവരെ എത്രയും വേഗം ആശുപത്രികളില്‍ എത്തിക്കുന്നതിന് വേണ്ടി വിപുലമായ ക്രമീകരണവും രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു പ്രധാന പ്രവിശ്യകളില്‍ എയര്‍ ആംബുലന്‍സ് സേവനവും ഇപ്പോള്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version