Entertainment

‘പുതിയ യാത്രയിലേക്ക്’; ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞു

Published

on

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകൻ ശാന്തനു ഹസാരികയും വേർപിരിഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. മുൻപ് ഇവർ വേർപിരിഞ്ഞിതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസമാണ് ഇരുവരും പിരിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സൗഹാർദ്ദപരമായി തന്നെയാണ് പിന്മാറിയതെന്നും ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ശ്രുതി ഹാസനും ശാന്തനു ഹസാരികയും ഏതാനും നാളുകൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേർപിരിയിൽ വാർത്തകളും പുറത്തായത്. ഇതുമായി ബന്ധപ്പെട്ട് തനിക്ക് പ്രതികരിക്കാൻ ഇപ്പോൾ കഴിയില്ല എന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്. ശ്രുതി ശാന്തനുവുമൊത്തുള്ള എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

‘ഇതൊരു യാത്രയാണ്, എന്നെയും മറ്റുള്ളവരെയും കുറിച്ച് ഒരുപാട് ഞാൻ പഠിച്ചു. നമ്മൾ ആരാണ്, എന്താണ് എന്നത് കൊണ്ട് ഒരിക്കലും മറ്റൊരാളോട് ക്ഷമ ചോദിക്കരുത്,’ എന്നാണ് അടുത്തിടെ താരം പങ്കുവെച്ച ഒരു പോസ്റ്റിൽ കുറിച്ചത്. ശ്രുതിയും ശാന്തനുവും നാല് വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചുള്ള പാട്ടിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version