Gulf

പുതുവത്സരാഘോഷത്തിനിടെ ടൂറിസ്റ്റിന്റെ 76000 ദിർഹം നഷ്ടമായി; മിനിട്ടുകൾക്കകം കണ്ടെത്തി ദുബായ് പൊലീസ്

Published

on

അബുദബി: പുതുവത്സരാഘോഷത്തിനിടെ വിനോദ സഞ്ചാരിയുടെ പക്കലിൽ നിന്ന് കളഞ്ഞുപോയ പണം കണ്ടെത്തി ദുബായ് പൊലീസ്. ജനുവരി ഒന്നിന് പുലർച്ചെ രണ്ടു മണിക്ക് ആണ് പണം നഷ്ടപ്പെട്ടതായി പറഞ്ഞ് ഒരു ടൂറിസ്റ്റ് പൊലീസിനെ വിളിക്കുന്നത്. വീട്ടിലേക്ക് തിരിക്കുന്നതിനായി കൈവശമുണ്ടായിരുന്ന പണം അടങ്ങുന്ന ബാ​ഗ് ടാക്സിയിൽ വച്ച് മറന്നു എന്നായിരുന്നു ടൂറിസ്റ്റ് പൊലീസിനെ അറിയിച്ചത്.

നഷ്ടമായ ബാ​ഗിൽ ഡോളറും ദിർഹവുമടക്കം ഉണ്ടായിരുന്നു. ടൂറിസ്റ്റ് നൽകിയ വിവരമനുസരിച്ച് ടാക്സി കണ്ടെത്താനുളള ശ്രമം പൊലീസ് ആരംഭിച്ചു. മണിക്കൂറുകൾക്കകം പൊലീസ് ടൂറിസ്റ്റ് സഞ്ചരിച്ച ടാക്സി കണ്ടെത്തുകയും ഡ്രൈവറോട് ബാ​ഗ് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ദുബായ് ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ ബ്രി​​ഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജല്ലാഫ് പറഞ്ഞു.

ദുബായി പൊലീസ് ആപ്പിലെ ദുബായ് പൊലീസ് ടൂറിസ്റ്റ് സർവീസ് വഴിയാണ് പണം നഷ്ടപ്പെട്ടതായി ടൂറിസ്റ്റ് അറിയിച്ചത്. പണം സുരക്ഷിതമായി എത്തിക്കുന്നതിനും വീണ്ടെടുക്കുന്നതിനും അതോറിറ്റിയെ സഹായിച്ച ടാക്സി ഡ്രൈവറെ പൊലീസ് പ്രശംസിക്കുകയും ചെയ്തു. പണം തിരികെ ലഭിച്ചതിൽ ടൂറിസ്റ്റ് സന്തോഷം പ്രകടിപ്പിച്ചു. ​ദുബായ് പൊലീസിന് നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version