കുവെെറ്റ്: കുവെെറ്റിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐഡി അപേക്ഷയോടൊപ്പം നൽകുന്നതിന് അവിവാഹിതർക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍വിലാസം ഉപയോഗിക്കാന്‍ കഴിയില്ല.
സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ച്ലർ ആയ പ്രവാസികളെ താമസിപ്പിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികൾ കുവെെറ്റ് ആരംഭിച്ചിട്ടുണ്ട്. അവിവാഹിതരെ പാർപ്പിക്കുന്നത് തടയാനുള്ള സർക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ ‘സഹേല്‍’ ആപ്പില്‍ കെട്ടിട ഉടമകൾക്ക് ആവശ്യമായ തിരുത്തലുകൾ നടത്താം. ഔദ്യോഗിക വക്താവ് ഖാലിദ് അൽഷമ്മരി ആണ് ഇക്കാര്യം അറിയിച്ചത്. തെറ്റായ വിവരങ്ങള്‍ കണ്ടെത്തിയാല്‍ കെട്ടിട ഉടമകൾക്ക് പരാതി നല്‍കാമെന്നും അൽഷമ്മരി പറഞ്ഞു.