ഖത്തർ: കുടുത്ത ചൂട് അവസാനിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ അസുഖങ്ങൾ കൂടുതൽ വരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ രംഗത്ത്. ചൂട് വിട്ടു പോകാൻ തുടങ്ങിയിരിക്കുന്നു. തണുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. പനി, ചുമ, ജലദോഷം ഉൾപ്പെടെ അസുഖങ്ങൾ വർധിക്കാനുള്ള സാഹചര്യം ഉണ്ട് ഇതിനാലാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവരുമായി സ
രാജ്യത്തുടനീളമുള്ള 90ഓളം ആരോഗ്യ സേവന കേന്ദ്രങ്ങളിൽ ഫ്ലൂ വാക്‌സിൻ സൗജന്യമായി ലഭിക്കും. തിങ്കളാഴ്ച മുതൽ ആയിരിക്കും ഈ വാക്സിൻ സൗജന്യമായി ലഭിക്കുന്നത്. പിഎച്ച്സിസിക്ക് കീഴിലുള്ള 31 ഹെൽത്ത് സെന്ററുകൾ,അർധ സർക്കാർ, സ്വകാര്യ ക്ലിനിക്കുകൾ, ഹമദ് മെഡിക്കൽ കോർപറേഷനിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, എന്നിവിടങ്ങളിലാണ് വാസ്കിൻ ലഭിക്കുക. സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണം. പനിക്കെതിരെ വാക്‌സിൻ സ്വീകരിച്ച് പ്രതിരോധിക്കണമെന്ന് എച്ച്എംസിയിലെ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറഞ്ഞു.
ഫ്ലു വൈറസുകൾക്ക് എപ്പോഴും മാറ്റം സംഭവിക്കും. അതുകൊണ്ടാണ് എല്ലാ വർഷവും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് പറയുന്നതെന്ന് ഡോ. അൽ ഖാൽ വ്യക്തമാക്കി. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. ശക്തമായ കരുതൽ സ്വീകരിക്കണം. ചെറിയ ശ്രദ്ധക്കുറവ് വലിയ അപകടത്തിലേക്ക് പോകും. ഗുരുതരാവസ്ഥയിലേക്ക് മാറിയേക്കാവുന്ന ആരോഗ്യ സാഹചര്യം ഉണ്ടാകുമെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ചൂണ്ടിക്കാട്ടി.
വ്യക്തിയിൽ നിന്നാണ് പോരാട്ടം ആരംഭിക്കേണ്ടത്. രാജ്യത്തുടനീളമുള്ള സർക്കാർ, സ്വകാര്യ, അർധ സർക്കാർ ആരോഗ്യ സേവന കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ ലഭിക്കും. എല്ലാവരും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് അധികൃതർ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഫ്ലു ഗുരുതരമായ രോഗമാണ്. സ്വയം പ്രതിരോധിക്കാൻ വാക്സിൻ സ്വീകരിക്കണം. പലരുടേയും ശരീരത്തിലെ പ്രതിരോധ ശേഷി പല തരത്തിലാണ് അതിനാൽ വാക്സിൻ സ്വീകരിക്കാൻ ആരും മടിക്കരുതെന്ന് ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു. എല്ലാ പ്രായത്തിലുള്ളവർക്കും ആരോഗ്യാവസ്ഥയിലുള്ളവർക്കും ഫ്ലൂ വൈറസ് പിടിപെടാൻ സാധ്യതയുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുള്ളവരും അഞ്ചുവയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് രോഗത്തിന്റെ അപകടസാധ്യത കൂടുതൽ ആണ്.