Gulf

ആഘോഷമായി തൃത്താല ദേശോത്സവം

Published

on

ദുബൈ: തൃത്താല ദേശം യുഎഇയുടെ ദേശോത്സവം അരങ്ങേറി. സാംസ്കാരിക സമ്മേളനവും സൗഹൃദ സംഗമവും ഗാനമേളയും വടംവലി, ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു.തൃത്താല ദേശം പ്രസിഡന്റ് എം.വി.ലത്തീഫ് നേതൃത്വം നൽകിയ പരിപാടിയുടെ ഉദ്ഘാടന കർമ്മം സാഹിത്യക്കാരൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സിഇഒയും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരിയേയും പ്രവാസലോകത്ത് 25 വർഷം പൂർത്തിയാക്കിയ തൃത്താലയിലെ നൂറോളം പ്രവാസികളെയും ആദരിച്ചു.

വിവിധ ദേശനങ്ങളുടെ വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, ഫോട്ടോ പ്രദർശനം, ചിത്രകല രചന പ്രദർശനം, ശിങ്കാരിമേളം ഗാനമേള തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.

പരിപാടിയിൽ ആർ.ജെ.മിനി പത്മ, നടി ഷംല ഹംസ, മുഹമ്മദ് ജാബിർ, തൃത്താല ദേശം യുഎഇ ജനറൽ സെക്രട്ടറിഅൻവർ ഹല, ട്രഷറർ നജു മോൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ ഷജീർ ഏഷ്യഡ്‌, അനസ് മാടപ്പാട്ട്, ഹൈദർ തട്ടത്താഴത്ത്, ലത്തീഫ് എം.എൻ, ഗഫൂർ പൂലകത്ത്, സാദത്ത്ഉള്ളന്നൂർ, ബഷീർ ഹംസദ്, ബദറുൽ മുനീർ നാസർ എം.എൻ, നസീർ സൗത്ത് തൃത്താല, കരീം കോട്ടയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version