മനാമ: ബഹ്റൈനില്‍ ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്ന് പിടികൂടി. 34,000 ദിനാർ വിലവരുന്ന മൂന്ന് കിലോ മയക്കുമരുന്നുമായി ഏതാനും പേരാണ് അറസ്റ്റിലായത്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി ആന്റി ഡ്രഗ് ഡയറക്ടറേറ്റ് അറിയിച്ചു. വിവിധ കേസുകളിലായാണ് പ്രതികൾ പിടിയിലായാത്. ഇവരിൽ നിന്നും മൂന്നുകിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര മാർക്കറ്റിൽ 34,000 ദിനാറോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഉപഭോക്താക്കളെ കണ്ടെത്തി ഇവ വിൽപന നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.